ആലുവ: എഫ്.എ.സി.ടിയില്‍ (ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്) വിവിധ ട്രേഡുകളില്‍ 98 അപ്രന്റീസു്കളെ ക്ഷണിക്കുന്നു. ഒരു വര്‍ഷത്തെ പരിശീലനത്തിന് പ്രതിമാസം7000 രൂപ വീതംസ്റ്റൈപ്പന്റ് ലഭിക്കും.
ബന്ധപ്പെട്ട ട്രേഡില്‍ 60 ശതമാനം മാര്‍ക്കോടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് ഈ മാസം 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് (12), വെല്‍ഡര്‍ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് (9), മെഷിനിസ്റ്റ് (8), ഫിറ്റര്‍ (24) ഇലക്ട്രീഷ്യന്, (15) സിഒപിഎ/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് (12), മെക്കാനിക്, മോട്ടോര്‍ വെഹിക്കിള്‍ (6), പ്ലംബര്‍ (4), മെക്കാനിക്ക്, ഡീസല്‍ (4), പെയിന്റര്‍ (2), കാര്‍പെന്റര്‍ (2) എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ളത്.
23 വയസ്സാണ് പ്രായപരിധി. അര്‍ഹരായവര്‍ക്ക് ഇളവ് ലഭിക്കും. പട്ടി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. അപേക്ഷ അയക്കേണ്ട വിലാസം: സീനിയര്‍ മാനേജര്‍ (ട്രെയിനിങ് )എഫ്എസിടി ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, ഉദ്യോഗമണ്ഡല്‍, എറണാകുളം ജില്ല . കൂടുതല്‍ വിവരങ്ങള്‍ക്ക് www.fact.co in
പ്രതികരിക്കാൻ ഇവിടെ എഴുതുക: