Categories: KeralaCareer

ഈശ്വര വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് ഗുരുവായൂര്‍ ദേവസ്വത്തില്‍ കാവല്‍ ജോലി, സ്ത്രീകള്‍ക്കും അവസരം

Published by

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യൂരിറ്റി ഗാര്‍ഡുകളുടെ 27 ഒഴിവ്. സോപാനം കാവല്‍, വനിത സെക്യൂരിറ്റി ഗാര്‍ഡ് എന്നിവയിലാണ് ഒഴിവുകള്‍. സോപാനം കാവല്‍ ജോലിയില്‍ 15 ഒഴിവുകളും വനിതാ സെക്യൂരിറ്റി ഗാര്‍ഡ് ജോലിയില്‍ 12 ഒഴിവുകളുമാണ് ഉളളത്.

ഈ മാസം 20 വരെ അപേക്ഷ നല്‍കാം. ഈശ്വര വിശ്വാസികളായ ഹിന്ദുക്കളെ മാത്രമേ തിരഞ്ഞെടുക്കൂ. സോപാനം കാവല്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസ് പാസായിരിക്കണം. നല്ല ആരോഗ്യവും നല്ല കാഴ്ച ശക്തിയും വേണം. പ്രായം 30 നും 50 നും ഇടയില്‍. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. 18000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. വനിതാ സെക്യൂരിറ്റി ഗാര്‍ഡിനും സമാനമായ യോഗ്യതകളാണ് വേണ്ടത്. പ്രായം 55 നും60നും ഇടയിലാവണമെന്നു മാത്രം.

അപേക്ഷാഫോറം ദേവസ്വം ഓഫീസില്‍ ലഭിക്കും. പട്ടിക വിഭാഗക്കാര്‍ക്ക് ഫോറം സൗജന്യമാണ്. വയസ്സ്, യോഗ്യതകള്‍, ജാതി മുന്‍പരിചയം എന്നിവ തെളിയിയ്‌ക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ നല്‍കാം. അപേക്ഷക്കൊപ്പം ഗവ. ഡോക്ടറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

വിലാസം: അഡ്മിനിസ്‌ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍ ഫോണ്‍ 0487 2556335

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by