ക്വാലാലംപുര്‍: ഇന്ത്യന്‍ വനിതാ ലീഗ് ജേതാക്കളായ ഒഡീഷ എഫ്‌സി 2024-25 എഎഫ്‌സി വനിതാ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിലെ ഭാരത സാന്നിധ്യം. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍(എഎഫ്‌സി) ആണ് ഇക്കാര്യം തീര്‍ച്ചപ്പെടുത്തിയത്.
ആഗസ്ത് മുതലാണ് പുതിയ സീസണ്‍ എഎഫ്‌സി വനിതാ ചാമ്പ്യന്‍സ് ലീഗ് ആരംഭിക്കുക. മുന്‍പ് എഎഫ്‌സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ സംഘടിപ്പിച്ചുവന്ന ലീഗ് ആണ് ഇത്തവണ ഏഷ്യന്‍ വനിതാ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആയി അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷം നടന്ന അവസാന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഗോകുലം കേരള രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു.
ഇത്തവണത്തെ വനിതാ ഐ ലീഗ് ജേതാക്കളായതാണ് ഒഡീഷ എഫ്‌സിയെ ഏഷ്യന്‍ വനിതാ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയത്. ലീഗിലെ 12 കളികളില്‍ പത്തും ജയിച്ച് 31 പോയിന്റുമായാണ് ഒഡീഷ എഫ്‌സി ഇക്കുറി ഒന്നാമതെത്തിയത്.
വരുന്ന ഏഷ്യന്‍ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്‌ക്കും. ആഗസ്തില്‍ പ്രാഥമി ഘട്ട മത്സരമാണ് നടക്കുക. കേന്ദ്രീകൃത ലീഗ് ഫോര്‍മാറ്റിലുള്ള മത്സരത്തില്‍ മുന്നിലെത്തുന്നവര്‍ ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറും. മികച്ച ലോകറാങ്കോടുകൂടി ഓരോ രാജ്യത്തെയും പ്രതിനിധാനം ചെയ്‌തെത്തുന്നവര്‍ നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിലേക്ക് പ്രവേശിക്കും. ഒഡീഷ എഫ്‌സി നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിലേക്കാണ് യോഗ്യത നേടിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ നോക്കൗട്ടില്‍ പ്രവേശിച്ചും. മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിന് യോഗ്യത നേടും. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ഒരു പാദ മത്സരത്തോടെയായിരിക്കും സെമി. മെയിലാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: