കൊച്ചി: റിലയന്‍സ് ജിയോ ഇന്‍ഫോടെകിന് വേണ്ടി കേരളത്തില്‍ ജോലി ചെയ്യുന്ന വെരിമാക്സ് കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്തതിനെതിരെ ബിപിടിഎംഎസ് (ബിഎംഎസ്) നേതൃത്വത്തില്‍ ജിയോ മാമംഗലം ഓഫീസിനു മുന്പില് 24 മണിക്കൂര്‍ പ്രതിഷേധ ധര്‍ണ നടത്തി. ബിപിടിഎംഎസ് സംസ്ഥാന പ്രസിഡന്റ് സിബി വര്‍ഗീസ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
വന്‍കിട കോര്‍പറേറ്റ് കമ്പനിയായ ജിയോയുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസമില്ലാതെ നല്‍കുന്നതിനായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കാത്തത് അങ്ങേയറ്റം നീതിനിഷേധമാണെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ കേരളത്തിലെ ജിയോയുടെ ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായി തടസം വരുന്ന രീതിയില്‍ സമരം മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയേഷ് .െ, സംസ്ഥാന സെക്രട്ടറി സുനോദ് എസ്., യദു കൃഷ്ണന്, സുബിന് വി.ബി., സന്തോഷ് എ.ആര്. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: