കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാന്‍ ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ നിര്‍ദേശം നല്‍കി ജാമ്യഹര്‍ജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും.
കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഹൈക്കോടതിയിലെത്തിയത്.നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിലെ പ്രാഥമിക കുറ്റപത്രം ഹാജരാക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. സിദ്ധാര്‍ഥന്‍ ക്രൂരമായ ആക്രമണമാണ് നേരിട്ടതെന്നും പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുളളതെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.
അറുപത് ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും ജാമ്യം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: