ന്യൂയോര്‍ക്ക്: എന്ത് വിലകൊടുത്തും മനുഷ്യന്റെ ബുദ്ധിയോളം വിശകലന ശേഷിയുള്ള ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) നിര്‍മിക്കാന്‍ തന്നെയാണ് തന്റെ പദ്ധതിയെന്ന് ഓപ്പണ്‍ എഐയുടെ മേധാവി ഓള്ട്ട്മാന്.
ഇനിയും ബുദ്ധിയേറിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിക്കാനുള്ള ദൗത്യത്തിന് പിന്നാലെയാണെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് വികസിപ്പിക്കുന്നതിനായി എന്ത് ചെലവ് വന്നാലും പ്രശ്നമില്ല. ഞങ്ങള്‍ എത്ര ചെലവാക്കുന്നു എന്നതില്‍ ആശങ്കയില്ല. ആത്യന്തികമായ സമൂഹത്തിന് കൂടുതല്‍ മൂല്യം ലഭിക്കുന്ന ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന് ഉറപ്പുള്ളയിടത്തോളം 50 കോടി ഡോളറോ 500 കോടിയോ 5000 കോടിയോ ഒരു വര്‍ഷം ചെലവാക്കിയാലും എനിക്ക് പ്രശ്നമല്ല, ഓള്ട്ട്മാന് പറഞ്ഞു.
അതേസമയം ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച ചാറ്റ് ജിപിടി ‘അസാധാരണമായ’ ഒന്നാണെന്ന വിശേഷണത്തെ ഓള്ട്ട്മാന് എതിര്‍ത്തു. അസാധാരണമാണെന്ന് നിങ്ങള്‍ പറയുന്നതില്‍ സന്തോഷമുണ്ട്. ചാറ്റ് ജിപിടി അസാധാരണമായ ഒന്നല്ല.
ചാറ്റ് ജിപിടി എന്ന ലാര്‍ജ് ലാംഗ്വേജ് മോഡലിനേക്കാള്‍ ശേഷിയുള്ളതായിരിക്കും എജിഐ ഓള്ട്ട്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: