ബെംഗളൂരു: ജയ് ശ്രീറാം വിളിക്കുന്നവരെ പോലീസ് ബൂട്ട് കൊണ്ട് ചവിട്ടണമായിരുന്നു എന്ന വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും റായ്ച്ചൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണുമായ പതി ബഷറുദ്ദീന്‍. വീഡിയോ വൈറലായതോടെ വന്‍ പ്രതിഷേധവുമായി ബിജെപി രംഗത്ത്.
റായ്ച്ചൂര്‍ മുനിസിപ്പല്‍ കമ്മീഷണര്‍ ഗുരുസിദ്ദയ്യ ഹിരേമഠത്തിന് മുന്നിലാണ് ബഷറുദ്ദീന്‍ വിവാദ പ്രസ്താവന നടത്തിയത്. ഈ വീഡിയോ കര്‍ണ്ണാടകയില്‍ വൈറലാവുകയായിരുന്നു.
റായ്ച്ചൂര്‍ ഡിസി ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം നടത്തി.
റായ്ച്ചൂരില്‍ പ്രചാരണത്തിനെത്തിയ കെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ റായ്ച്ചൂര്‍ ബിജെപി എംഎല്‍എ ശിവരാജ് പാട്ടീല്‍ ഡിസിക്ക് പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് റായ്ച്ചൂര്‍ ജില്ലാ എസ്പി നിഖില്‍.ബി പത്രക്കുറിപ്പ് ഇറക്കി.
അതിനിടെ പ്രതിഷേധം കനത്തതോടെ ബഷീറുദ്ദീനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് കെപിസിസി അച്ചടക്ക സമിതി ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് സമയത്ത് നിര്‍ണ്ണായക വിഷയങ്ങള്‍ സംസാരിക്കരുതെന്ന് കെപിസിസിയുടെ നിര്‍ദേശം അ
വഗണിച്ചതിനാണ് ബഷീറുദ്ദീനെ സസ്പെന്‍ഡ് ചെയ്തതെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: