തലശേരി: സംരക്ഷണം തേടി ചെന്ന യുവതിയെ ശാരീരികമായി മുതലെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇനി രണ്ടാഴ്ചയെങ്കിലും ജയില്‍ വാസം. ഗാര്‍ഹിക പീഡനം സഹിക്കവയ്യാതെ വിവാഹമോചനത്തിന് കേസ് കൊടുക്കാനായി അഭിഭാഷകരെ സമീപിച്ച യുവതിക്ക് അവരില്‍ നിന്നു നേരിട്ടത് ലൈംഗിക പീഡനമാണ് . ഒടുവില്‍ സുപ്രീംകോടതി വരെ കേസുപറഞ്ഞ് യുവതി ആ അഭിഭാഷകരെ ഇരുമ്പഴിക്കുള്ളിലാക്കി. തലശ്ശേരി സ്വദേശികളായ അഡ്വ. എം.ജെ ജോണ്‍സണ്‍, അഡ്വ. കെ.കെ.ഫിലിപ്പ് എന്നിവരാണ് പീഡനക്കേസില്‍ അറസ്റ്റിലായത്.
കേസിനായി സമീപിച്ചപ്പോള്‍ ഈ അഭിഭാഷകര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. ഇതിനിടെ ഹൈക്കോടതിയില്‍ നിന്ന് ഇരുവരും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ യുവതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിശദമായ വാദം കേട്ട സുപ്രീംകോടതി യുവതിയുടെ അവസ്ഥ തിരിച്ചറിഞ്ഞ് അഭിഭാഷകര്‍ക്ക് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. ഇതേ തുടര്‍ന്ന് അഡ്വ. എം.ജെ ജോണ്‍സണെയും അഡ്വ. കെ.കെ.ഫിലിപ്പിനെയും എസ്.പി അരുണ്‍ കെ പവിത്രന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: