ന്യൂദല്‍ഹി:മൂന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ 60.19 ശതമാനം പോളിംഗ്. വൈകുന്നേരം അഞ്ചു മണിവരെയുള്ള കണക്കാണിതെന്നും അന്തിമ വോട്ടിംഗ് ശതമാനത്തില്‍ മാറ്റംവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
അസമിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് . കുറവ് മഹാരാഷ്ട്രയിലും. അസമില്‍ 74.86 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ 53.40 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്.
പോളിംഗ് ശതമാനം: അസം (74.86%) ബിഹാര്‍ (56.01% ) ഛത്തീസ്ഗഡ് (66.87%) ദാദര്‍ ഹവേലി&ദാമന്‍ ദിയു (65.23%) ഗോവ(72.52% ) ഗുജറാത്ത് (55.22%) കര്‍ണാടക (66.05% ) മധ്യപ്രദേശ് (62.28% ), മഹാരാഷ്ട്ര (53.40% ) ഉത്തര്‍പ്രദേശ് (55.13% ) പശ്ചിമ ബംഗാള്‍ (73.93%).
പശ്ചിമബംഗാളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷമുണ്ടാക്കി.യുപിയില്‍ ബൂത്ത് പിടിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു.
ഇന്ന് ജനവിധി തേടിയ പ്രമുഖരില്‍ അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാന്, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ളാദ് ജോഷി, ദിഗ്വിജയ് സിംഗ്, ഡിംപിള്‍ യാദവ്, സുപ്രിയാ സുലെ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.ഇനി നാലു ഘട്ടങ്ങളില്‍ 261 സീറ്റുകളിലെ വോട്ടെടുപ്പാണ് ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: