തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി നാലാം ദിവസവും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. സംയുക്ത സമരസമിതിയുടെ പ്രതിഷേധം മൂലമാണിത്.
സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തിയവര്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നു. സമരത്തില്‍ നിന്നും പിന്മാറിയ സിഐടിയുവിനെതിരെയും സമരസമിതി രംഗത്തെത്തി.
സിഐടിയുവിന്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസി വിമര്‍ശിച്ചത്. സിഐടിയുവിനെ മാത്രം സര്‍ക്കാര്‍ എങ്ങനെ ചര്‍ച്ചക്ക് വിളിക്കുമെന്ന് ചോദിച്ച ഐഎന്‍ടിയുസി നേതൃത്വം പ്രശ്‌നം രൂക്ഷമായി തുടരുമ്പോള്‍ ഗതാഗതമന്ത്രി വിദേശത്താണെന്നും കുറ്റപ്പെടുത്തി.
സമരം തുടര്‍ന്നാല്‍ പൊലീസ് സംരക്ഷണയില്‍ ടെസ്റ്റ് നടത്തണമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനവും ഫലവത്തായില്ല. എല്ലാ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മുന്നിലും സമരക്കാര്‍ പ്രതിഷേധം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: