ജാര്‍ഖണ്ഡ്: ഗ്രാമവികസന മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിനേയും വീട്ടുജോലിക്കാരനായ ജഹാംഗീറിനേയും അറസ്റ്റ് ചെയ്ത് ഇഡി. ഇവരുടെ വീടുകളില്‍ നിന്ന് 32 കോടി രൂപ് പിടിച്ചെടുത്തതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം പണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇരുവരേയും ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്തിരുന്നു.
ഇതിന് ശേഷമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇവരെ കസ്റ്റഡിയില്‍ എടുത്തത്. സംസ്ഥാനത്തെ ഗ്രാമവികസന വകുപ്പുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളില്‍ നടത്തിയ അന്വേഷണത്തിലാണ് പണം കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ ഭാഗമായി ജഹാംഗീറിന്റെ വീട്ടിലും പരിശോധന നടത്തിയത്. ജഹാംഗീര്‍ താമസിക്കുന്ന നഗരത്തിലെ ഫഌറ്റിലാണ് ഇഡി റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: