അസ്താന (കസാക്ക്സ്ഥാന്‍): എഎസ്ബിസി ഏഷ്യന്‍ അണ്ടര്‍ 22 ആന്‍ഡ് യൂത്ത് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന് അഞ്ച് സ്വര്‍ണം. ബ്രിജേഷ് തംത, ആര്യന് ഹൂഡ, യശ്വര്‍ദ്ധന്‍ സിങ്, ലക്ഷ്മി, നിഷ എന്നിവരാണ് പൊന്നണിഞ്ഞത്.
പുരുഷ 48 കി.ഗ്രാം വിഭാഗത്തിലാണ് ബ്രിജേഷിന്റെ സ്വര്‍ണ നേട്ടം. ആര്യന് 51 കി.ഗ്രാം വിഭാഗത്തിലും യശ്വര്‍ദ്ധന്‍ സിങ് 63.5 കി.ഗ്രാം വിഭാഗത്തിലും വനിതകളില്‍ നിലവിലെ ജൂനിയര്‍ വനിതാ ലോക ചാമ്പ്യന്‍ നിഷ 52 കി.ഗ്രാം വിഭാഗത്തിലും ലക്ഷ്മി 50 കി.ഗ്രാം വിഭാഗത്തിലുമാണ് സ്വര്‍ണം നേടിയത്. കൂടാതെ സാഗര്‍ ഝക്കര്‍, പ്രിയാന്‍ഷു, രാഹുല്‍ കുണ്ടു, ആര്യന്, തമന്ന, നികിത ചന്ദ്, സൃഷ്ടി സാഥെ, രുദ്രിക, ഖുശി പൂനിയ എന്നിവര്‍ വെള്ളി മെഡലും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: