ഗുണ്ടാകള്ക്കെതിരെ കേരള പൊലീസും ഭീകരവാദ വിരുദ്ധസെല്ലും വ്യാപകമായി നടത്തിയ റെയ്ഡില്‍ നിരവധി തോക്കുകളും കത്തികളും മറ്റ് മാരകായുധങ്ങളും പിടിച്ചു. റെയ് ഡ് പ്രധാനമായും പെരുമ്പാവൂര്‍ അനസ് എന്ന ഗുണ്ടയെ ലാക്കാക്കിയുള്ളതായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാഞ്ഞാലി കൊച്ചുകുന്നംപുറം വലിയ വീട്ടില്‍ റിയാസ് (38) കൊലപാതകക്കേസില്‍ മുഖ്യപ്രതിയാണ് അനസ് എന്ന് പറയപ്പെടുന്നു. പക്ഷെ റെയ്ഡ് നടന്ന ദിവസം അനസ് ദുബായില്‍ ആയിരുന്നു. പക്ഷെ അനസ് ഇപ്പോള്‍ ദുബായിലാണെന്ന് പറയപ്പെടുന്നു. നേപ്പാള്‍ വഴി വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ ദുബായിലേക്ക് കടന്നത്.
അനസിന്റെ അനുയായി റിയാസിന്റെ മാഞ്ഞാലിയിലെ വീട്ടില്‍ നടന്ന റെയ് ഡില് രണ്ടു തോക്കുകള്‍ കണ്ടെടുത്തു. അനസിന്റെ മറ്റൊരു അനുയായി അല്‍ത്താഫിന്റെ എളമക്കര വീട്ടിലെ റെയ്ഡില്‍ തോക്കും പണവും തിരകളും കണ്ടെത്തി. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതിയാണ് അല്‍ത്താഫ്. കൊച്ചി പനമ്പിള്ളി നഗറിലെ ലീന മരിയ പോളിന്റെ പാര്‍ലറിലാണ് വെടിവെപ്പ് നടത്തിയ രവി പൂജാരിയുടെ സംഘത്തില്‍ അല്‍ത്താഫ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ലീന മരിയ പോളും കുപ്രസിദ്ധ കുറ്റവാളിയാണ്.
അനസിന്റെ മറ്റൊരു കൂട്ടാളി മഞ്ചേരി സ്വദേശി നിസാറിന്റെ വീട്ടിലും നിസാര്‍ ജോലി ചെയ്തിരുന്ന രാജാക്കാട്ട് റിസോര്‍ട്ടിലും സുഹൃത്ത് തമിഴ് നാട് സ്വദേശിയുടെ വീട്ടിലും റെയ് ഡ് നടത്തി.
വയനാട്ടില്‍ അനസും കൂട്ടാളികളും താമസിച്ച റിസോര്‍ട്ടിന്റെ പിറകില്‍ തോക്ക് കുഴിച്ചിട്ടിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയും തിരച്ചില്‍ നടത്തി. അനസിന്റെ സുഹൃത്തായ ഷാജി പാപ്പന് എന്ന് വിളിക്കപ്പെടുന്ന ആളുടെ പെരുമ്പാവൂരിലെ വീട്ടിലും തിരച്ചില്‍ നടത്തി. ആലുവ കമ്പനിപ്പടിയിലെ മറ്റൊരു ഗുണ്ടയായ ഔറംഗസേബ് അനസുമായി തെറ്റിക്കഴിയുകയാണ്. ഇയാള്‍ അനസിനെക്കുറിച്ച് ഒട്ടേറെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നു. ഇതും റെയ്ഡില്‍ പൊലീസിനെ സഹായിച്ചു. ഗുണ്ടകളെ ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. റെയ് ഡ് വാര്‍ത്ത ചോര്‍ന്നതോടെ പ്രതികള്‍ മുങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: