ഇസ്ലാമാബാദ്: ഗോതമ്പ് പ്രതിസന്ധിക്കെതിരെ പാകിസ്ഥാനില്‍ 10 മുതല്‍ രാജ്യവ്യാപക കര്‍ഷക പ്രക്ഷോഭത്തിന് നീക്കം. ആയിരക്കണക്കിന് കര്‍ഷകരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കിസാന്‍ ഇത്തേഹാദ് പാകിസ്ഥാന് പ്രഖ്യാപിച്ചു. മുള്‍ത്താനിലാണ് പ്രക്ഷോഭറാലിക്ക് തുടക്കം കുറിക്കുന്നത്.
വിപണിയില്‍ ഗോതമ്പ് വില കുത്തനെ ഇടിഞ്ഞതോടെ രാജ്യത്തെ കര്‍ഷകര്‍ നഷ്ടത്തിലാണ്. വലിയ തോതില്‍ വിളവുണ്ടാക്കിയിട്ടും ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള പാക് സര്‍ക്കാരിന്റെ നീക്കം ആത്മഹത്യാപരമാണെന്ന് കര്‍ഷകനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം ലാഹോറടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.
മതിയായ ആഭ്യന്തര ലഭ്യത ഉണ്ടായിരുന്നിട്ടും അന്‍വര്‍-ഉല്-ഹഖ് കാക്കറിന്റെ നേതൃത്വത്തിലുള്ള മുന്‍ കാവല്‍ സര്‍ക്കാര്‍ ഗോതമ്പ് ഇറക്കുമതി ചെയ്തത് അന്വേഷിക്കാന്‍ ഒരു കാബിനറ്റ് കമ്മിറ്റി രൂപീകരിച്ചു. വിദേശനാണ്യ ദൗര്‍ലഭ്യത്തിനിടയില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഗോതമ്പ് ഇറക്കുമതി ചെയ്ത് ദേശീയ ട്രഷറിക്ക് 400 ബില്യണ്‍ രൂപ നഷ്ടം വരുത്തിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: