തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലിരുന്നു മരിക്കുന്നവരുടെ ആശ്രിത നിയമനത്തില്‍ വരുത്തുന്ന ഭേദഗതികളുടെ കരട് വ്യവസ്ഥകള്‍ സംബന്ധിച്ച് ഈ മാസം പത്തിന് സര്‍വീസ് സംഘടനാ നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ജനുവരി 10ന് പുറത്തിറക്കിയ കരട് ഉത്തരവില്‍ ജീവനക്കാര്‍ക്ക് ദോഷകരമാക്കുന്ന പല വ്യവസ്ഥകളുമുണ്ടെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ചര്‍ച്ച . ജീവനക്കാരന്‍ മരിക്കുമ്പോള്‍ അയാള്‍ക്ക് പതിമൂന്നു വയസ്സ് തികഞ്ഞ ആശ്രിതര്‍ ഉണ്ടെങ്കില്‍ മാത്രമേ ആശ്രിത നിയമനത്തിന് അര്‍ഹതയുള്ളൂ എന്നാണ് പുതുക്കിയ വ്യവസ്ഥകളില്‍ പറയുന്നത്. അല്ലാത്തപക്ഷം അവര്‍ക്ക് സമാശ്വാസ ധനസഹായം നല്‍കും. ആശ്രിത നിയമനത്തിനും ആശ്രിത ധനസഹായത്തിനും കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയായിരിക്കണമെന്നും പുതിയ വ്യവസ്ഥകളിലുണ്ട്. ക്ലാസ് മൂന്ന്, നാല് , സാങ്കേതിക വിഭാഗം, യൂണിഫോം ഉള്ള വിഭാഗം എന്‍ട്രി കേഡറുകളിലായിരിക്കും ആശ്രിത നിയമനം നടത്തുക. ആദ്യ ഊഴത്തില്‍ ലഭിക്കുന്ന തസ്തികയില്‍ നിയമനം സ്വീകരിക്കണമെന്നും കരടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: