ലഖ്‌നൗ (ഉത്തര്‍പ്രദേശ്): ‘രാം ദ്രോഹ്’ എന്നത് കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പെടയുള്ള പ്രതിപക്ഷ നേതാക്കളുടെ ഡിഎന്‍എയില്‍ ഉള്ളതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവര്‍ എല്ലാകാലത്തും ഭഗവാന്‍ രാമനൊടുള്ള വെറുപ്പും വഞ്ചനയും പ്രകടമാക്കിയിട്ടുണ്ട്. രാമനോടുള്ള അവരുടെ കപട സ്‌നേഹം കേവലമായ വോട്ടിവേണ്ടി മാത്രമാണെന്നും അദേഹം പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് നേതാവ് രാധികാ ഖേരയുടെ രാജിയെക്കുറിച്ച് സംസാരിക്കവെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രാധികാ രാംലാലയുടെ അനുഗ്രഹം തേടാനാണ് അയോധ്യയില്‍ വന്നത്, എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവരെ അപമാനിച്ചു. ഇതില്‍ മനം മടുത്താണ് അവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. ഇത് കാണിക്കുന്നത് ഇന്‍ഡി സംഖ്യത്തിന് ഭാഗവാനോടുള്ള വെറുപ്പാണ്. നേതാക്കളുടെ ഡിഎന്‍എ തന്നെ അതാണ് എന്നും യോഗി വ്യക്തമാക്കി.
അത്തരക്കാര്‍ക്ക് അനുകൂലമായി രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്, എന്നാല്‍ പാര്‍ട്ടിയുടെ കപട രൂപത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ പൂര്‍ണ ബോധ്യമുണ്ടെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: