കോട്ടയം: അരളിച്ചെടി കഴിച്ചാണ് പത്തനംതിട്ട തെങ്ങമത്ത് രണ്ട് പശുക്കള്‍ ചത്തതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അടുത്തിടെ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ച സൂര്യ സുരേന്ദ്രന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വരാനിരിക്കുന്നതേയുള്ളൂ എങ്കിലും അബദ്ധത്തില്‍ അരളിപ്പൂ കടിച്ചിറക്കിയതാണ് മരണകാരണമെന്ന സംശയം നിലനില്ക്കുന്നു.
അരളിപ്പൂവില്‍ വിഷാംശം ഉണ്ട് എന്നുള്ളത് ശാസ്ത്രലോകം ഏതാണ്ട് അംഗീകരിച്ച വസ്തുതയാണ്. വനഗവേഷണകേന്ദ്രമടക്കം അത് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അരളിപ്പൂവിനെതിരെ വ്യാപകമായ ബോധവല്‍ക്കരണം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഏറെക്കാലമായി ഉയരുന്നു. എന്നിട്ടും നമ്മുടെ ക്ഷേത്രങ്ങളില്‍ മാത്രം നിവേദ്യങ്ങളില്‍ ഇപ്പൊഴും അരളിപ്പൂ ഇടണമെന്ന് ഇടതു പക്ഷ സര്‍ക്കാരിന് നിര്‍ബന്ധം.
ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്ക്കുന്നു.!
പൊതുജനം ആവര്‍ത്തിച്ചു ചോദിക്കുന്ന ഒന്നുണ്ട്: വിഷമില്ലെന്നു തെളിയുന്നതുവരെ വിലക്കുന്നതല്ലേ സുരക്ഷിതം? ഭക്തജനങ്ങളോട് അല്‍പ്പമെങ്കിലും കൂറുള്ള ഭരണാധികാരികള്‍ ഇത്തരമൊരു തീരുമാനമല്ലേ എടുക്കേണ്ടത്?. എന്തിനാണ് അരളിപ്പൂവിനോട് ഇത്ര കൂറ്? തമിഴ് നാട്ടിലെ അരളിപ്പൂ കര്‍ഷകരോട് എന്തിനാണ് ഇത്ര കരുണ? എന്താണിതിനു പിന്നിലെ രഹസ്യം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: