Categories: Thrissur

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: തൃശൂരിൽ 94കാരന്‍ അറസ്റ്റില്‍

Published by

തൃശൂർ: പുന്നയൂര്‍ക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ 94കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂര്‍ക്കുളം അവണോട്ടുങ്ങല്‍ വീട്ടില്‍ കോരായ് മകന്‍ കുട്ട(94)നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്.

കടയില്‍ സാധനം വാങ്ങി തിരികെ വരുകയായിരുന്ന 11 വയസ്സുകാരിയെ മുല്ലപ്പൂ തരാം എന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി. വീടിന്റെ പിന്നിലേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച കുട്ടനെ തള്ളി മാറ്റി കുട്ടി രക്ഷപ്പെട്ടു. വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്തായത്.

-->

പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts