ന്യൂയോര്‍ക്ക്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് സ്ത്രീകള്‍ സാരിയുടെ സാംസ്‌കാരിക പൈതൃകവും ചാരുതയും പ്രദര്‍ശിപ്പിച്ച് ടൈംസ് സ്‌ക്വയറില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഇന്ത്യയിലെ കൈത്തറി കരകൗശലത്തൊഴിലാളികളെ പിന്തുണയ്‌ക്കുന്നതിനും സാരിയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുമാണ്’സാരി ഗോസ് ഗ്ലോബല്‍’ എന്ന പേരില്‍ ‘ബ്രിട്ടീഷ് വിമന്‍ ഇന്‍ സാരീസ്’ എന്ന സംഘടന പരിപാടി സംഘടിപ്പിച്ചത്.
ബംഗ്ലാദേശ്, നേപ്പാള്‍, യുകെ, യുഎസ്എ, യുഎഇ, ഉഗാണ്ട, ട്രിനിഡാഡ്, ഗയാന എന്നിവയടക്കംഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നു മാത്രം പങ്കെടുത്തത് 500ലധികം സ്ത്രീകളാണ്. ഖാദി ഉള്‍പ്പെടെ വര്‍ണ്ണാഭമായ സാരികള്‍ അലങ്കരിച്ച്, ദേശീയ പതാകകള്‍ വീശി, ഒരുമിച്ച് നൃത്തം ചെയ്തും ചിത്രമെടുത്തും സ്ത്രീകള്‍ അഭിമാനത്തോടെ ആഘോഷത്തില്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: