തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തോടനുബന്ധിച്ച് കേരളത്തിന്റെ തെക്കൻ തീരത്തും തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട്. ഇന്ന് രാത്രി 11.30 വരെയാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ സംസ്ഥാനത്ത് 11 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ബുധനാഴ്ചയോടെ വേനൽമഴ സജീവമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കള്ളക്കടൽ പ്രതിഭാസം തുടരുന്ന സാഹചര്യത്തിലാണ് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ തെക്കൻ തീരത്തും, തമിഴ്‌നാട് തീരത്തും ഓറഞ്ച് അലേർട്ട് പ്രഖ്യാച്ചു. ഇന്ന് രാത്രി പതിനൊന്നര വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
11 ജില്ലകളിൽ ചൊവ്വാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.11 ജില്ലകളിലാണ് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം തൃശ്ശൂർ ആലപ്പുഴ,കണ്ണൂർ കോഴിക്കോട് ജില്ലകളിൽ കപതല 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും വ്യക്തമാക്കുന്നു.
ബുധനാഴ്ചയോടെ വേനൽമഴ സജീവമാകും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രതീക്ഷ. ഇത്തവണ ശക്തമായ മൺസൂൺ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: