കേന്ദ്ര സായുധ പോലീസ് സേനകളിലേക്ക് അസിസ്റ്റന്റ് കമാന്‍ഡന്റുമാരെ തെരഞ്ഞെടുക്കുന്നതിന് യുപിഎസ്സി അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 506 ഒഴിവുകളാണുള്ളത് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്/ബിഎസ്എഫ് 186, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്/സിആര്‍പിഎഫ് 120, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്/സിഐഎസ്എഫ് 100, ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്/ഐടിബിപി 58, സശസ്ത്ര സീമ ബാല്‍/എസ്എസ്ബി 42). പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
തിരുവനന്തപുരം, കൊച്ചി, ചെന്നൈ, മധുര, ബെംഗളൂരു, വിശാഖപട്ടണം, തിരുപ്പതി, ഹൈദ്രാബാദ്, പനാജി (ഗോവ), മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെ രാജ്യത്തെ 47 കേന്ദ്രങ്ങളിലായി ഓഗസ്റ്റ് 4 ന് നടത്തുന്ന 2024 ലെ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാന്‍ഡന്റ്) പരീക്ഷയുടെയും തുടര്‍ന്നുള്ള കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, ഇന്റര്‍വ്യു/പേഴ്സണാലിറ്റി ടെസ്റ്റ് എന്നിവയുടെയും അടിസ്ഥാനത്തിലാണ് സെലക്ഷന്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.upsc.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അംഗീകൃത സര്‍വ്വകലാശാലാ ബിരുദധാരികള്‍ക്കും 2024 വര്‍ഷം ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം. പ്രായപരിധി 1.8.2024 ല്‍ 20 വയസ് പൂര്‍ത്തിയാകണം. 25 വയസ് കവിയരുത്. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും മറ്റ് വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. ഭാരത പൗരന്മാര്ക്കാണ് അവസരം.
അപേക്ഷാ ഫീസ് 200 രൂപ. വനിതകള്‍/എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. വിസ/മാസ്റ്റര്‍/റുപേ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി മേയ് 14 വൈകിട്ട് 6 മണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ംംം.ൗുരെീിഹശില.ിശര.ശി ല്‍ ഇതിനുള്ള സൗകര്യം ലഭിക്കും. തെറ്റ് തിരുത്തുന്നതിന് മേയ് 15-21 വരെ സമയമുണ്ട്. പരീക്ഷാഘടന, സിലബസ്, തെരഞ്ഞെടുപ്പ് നടപടികള്‍, ശമ്പളം, സംവരണം അടക്കമുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: