കോട്ടയം : സിദ്ധ, ആയുര്‍വ്വേദ, ഹോമിയോപ്പതി സമഗ്ര ചികിത്സയിലൂടെ നൂറുകണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് പുനര്‍ജീവന്‍ നല്‍കിയ സംയോജിത ചികിത്സയുടെ ഉപജ്ഞാതാവ് ഡോ. സി.പി. മാത്യുവിനെക്കുറിച്ച് ഡോക്യുമെന്ററി വരുന്നു. സ്വജീവിത സത്യാന്വേഷണങ്ങളിലൂടെ വിശ്വത്തെയും ദൈവികതയെയും തിരിച്ചറിഞ്ഞ മഹാഭിഷഗ്വരനായിരുന്നു ഡോ. സി.പി. മാത്യുവിനെ മലയാളി മനസ്സിലാക്കിയില്ല. ഇപ്പോള്‍ അദ്ദേഹത്തെ ലോകത്തിനു പരിചയപ്പെടുത്താനൊരുങ്ങുന്നതും മലയാളിയല്ല. തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് ആണ് ഡോ. സി.പി. മാത്യുവിനെ അഭ്രപാളിയില്‍ എത്തിക്കുന്നത്. അതുതന്നെയായിരിക്കും ഡോക്യുമെന്ററിയുടെ ഹൈലൈറ്റും.
ഡോക്യുമെന്ററിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഐശ്വര്യ കഴിഞ്ഞദിവസം കോട്ടയത്ത എത്തിയിരുന്നു. ഡോ. സി.പി. മാത്യുവിനോപ്പം കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ വാര്‍ഡില്‍ ഒരുപാടുകാലം വര്‍ക്ക് ചെയ്തിരുന്ന നേഴ്‌സ് എല്‍സമ്മ ജോസഫിന്റെ അഭിമുഖം എടുക്കാനാണ് എത്തിയത്.
. അനുഭവങ്ങളിലൂടെ അലോപ്പതി ചികിത്സയുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് ലാടവൈദ്യത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് സിദ്ധ, ആയുര്‍വ്വേദം, ഹോമിയോപ്പതി തുടങ്ങിയവയുടെ സാധ്യതകള്‍ പഠിക്കുകയും ഇവയുടെ സമന്വയത്തിലൂടെ നാലായിരത്തില്‍പരം പേരെ ചികിത്സിച്ച രോഗികളുടെ ദൈവതുല്യനായ ഭിഷഗ്വരനായിരുന്നു. ഡോ. സി.പി. മാത്യു
. അലോപ്പതി ശാസ്ത്രത്തിന്റെ പരിമിതികളെയും മനുഷ്യത്വമില്ലാത്തതും യുക്തിരഹിതവുമായ കാന്‍സര്‍ ചികിത്സയുടെയും നിരന്തര വിമര്‍ശകനുമായിരുന്നു അദ്ദേഹം.
ചങ്ങനാശ്ശേരി തുരുത്തിയിലെ ചിറക്കടവില്‍ ഗൃഹത്തില്‍ സി.എം. പോളിന്റെയും കാതറൈന്റെയും പുത്രനായി 1929 സെപ്തംബര്‍ 7 ന് ജനിച്ചു. ഇന്റര്‍മീഡിയറ്റ് പഠന ശേഷം തിരുകൊച്ചി സംസ്ഥാനത്തു നിന്നുമുള്ള 6 സീറ്റില്‍ ഒരു സീറ്റ് നേടി 1949 ആഗസ്റ്റ് മാസത്തില്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. ന് ചേര്‍ന്നു. 100 വിദ്യാര്‍ത്ഥികളില്‍ ഒരു വിഷയത്തിലും തോല്‍ക്കാതെയും ഒരു വര്‍ഷവും നഷ്ടപ്പെടുത്താതെയും ജയിച്ച 5 പേരില്‍ ഒരാളായി എം.ബി.ബി.എസ് ബിരുദധാരിയായി. തൃശൂര്‍ സിവില്‍ ആശുപത്രി, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ച ശേഷം റേഡിയോളജിയില്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്തു.1960 മുതല്‍ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ഓങ്കോളജിസ്റ്റായി സേവനം അനുഷ്ഠിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂപ്രണ്ടായി പ്രവേശിച്ച് വൈസ് പ്രിന്‍സിപ്പലായി 1986 ല്‍ വിരമിച്ചു. കഴിഞ്ഞവര്‍ഷം വയസ്സില്‍ 2021 ല്‍ അന്തരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: