തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനദ്രോഹമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഈ മാസത്തെ ബില്ലില്‍ വൈദ്യുതി യൂണിറ്റിന് 19 പൈസ വച്ച് സര്‍ചാര്‍ജ് ഈടാക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. ആറ് മാസമായി നിലവിലുള്ള ഒമ്പത് പൈസയ്ക്ക് പുറമെ 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള പുതിയ തീരുമാനം അംഗീകരിക്കാനാവില്ല.
നിലവില്‍ വൈദ്യുതി ചാര്‍ജ് വര്‍ധന കാരണം ജനങ്ങള്‍ വലയുമ്പോഴാണ് കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നതെന്നും സുരേന്ദ്രന് വിമര്‍ശിച്ചു. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊടും ചൂടുകാലത്ത് ജനങ്ങള്‍ക്ക് നരകയാതന നല്കുന്ന നടപടിയാണിത്. നിയന്ത്രണം എന്ന പേരില്‍ നടക്കുന്ന ഈ തട്ടിപ്പിനെതിരെ പല സ്ഥലത്തും നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. ഇങ്ങനെ പോയാല്‍ ജനങ്ങള്‍ കെഎസ്ഇബി കൈയേറുന്ന സാഹചര്യമുണ്ടാകുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: