ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരന്‍കോട്ട് മേഖലയില്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത് ഭീകരര്‍. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് വാഹനങ്ങളിലായി സഞ്ചരിച്ച ഇന്ത്യന്‍ വ്യോമസേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ വര്‍ഷം സൈന്യത്തിന് നേരെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മേഖലയില്‍ ഈ വര്‍ഷം സായുധ സേനയ്‌ക്ക് നേരെ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. ആക്രമണത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാഷ്‌ട്രീയ റൈഫിള്‍സിന്റെ പ്രാദേശിക യൂണിറ്റ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഷാസിതാറിനടുത്തുള്ള ജനറല്‍ ഏരിയയിലെ എയര്‍ ബേസിനുള്ളില്‍ വാഹനങ്ങള്‍ സുരക്ഷിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക