മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് നിത്യ മേനോൻ. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചത്. തന്റെ പേരിനൊപ്പമുള്ള ജാതിപ്പേരിനെ കുറിച്ച് തുറന്നു പറയുകയാണ് നിത്യ മേനോൻ. ജാതി സുചിപ്പിക്കാനായല്ല, ന്യൂമറോളജി പ്രകാരമാണ് താൻ മേനോൻ എന്ന സർനെയിം കൂട്ടിച്ചേർത്തതെന്നാണ് താരം പറയുന്നത്.
താൻ പഠിച്ചത് കന്നഡ സ്കൂളിലാണെന്നും, തനിക്ക് കന്നഡ എഴുതാനും വായിക്കാനും അറിയാമെന്നും താരം പറഞ്ഞു. “ഞാൻ ബാഗ്ലൂരിൽ നിന്നാണ്. അവിടെ എല്ലാ ഭാഷയിലുള്ളവരും ഉണ്ട്. എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. എന്റെ പേരിനൊപ്പമുള്ള ‘മനോൻ’ ഞാനിട്ടതാണ്. എന്റെ കുടുംബത്തിലെ ആർക്കും സർ നെയിം വേണ്ടായിരുന്നു. അതൊരു സർനെയിം മാത്രമാണ്” നിത്യ പറഞ്ഞു.
പക്ഷെ എല്ലാവരും എന്നെ മേനോൻ എന്നാണ് വിളിക്കുന്നത്. ബാംഗ്ലൂരിലെ എല്ലാവർക്കും പേരിനൊപ്പം ഇനീഷ്യൽ ഉണ്ട്. എന്റെ പേര് എൻ. എസ് നിത്യ എന്നായിരുന്നു, നളിനി സുകുമാരൻ നിത്യ. പാസ്പോർട്ട് എടുത്തപ്പോൾ അവർ വിളിക്കുന്നത് നളിനി സുകുമാരൻ എന്നൊക്കെയായിരുന്നു. എനിക്കത് പറ്റില്ലയിരുന്നു, ഒരു ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും വേണമെന്ന് തോന്നിയതു കൊണ്ടാണ് ന്യൂമറോളജി നോക്കി മേനോൻ ചേർത്തത്.
അങ്ങനെയാണ് നിത്യ മേനേൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അച്ഛൻ ഒരു എത്തീസ്റ്റാണ്, ജാതിപ്പേരൊന്നും അദ്ദേഹത്തിന് ഇഷ്ടമല്ല. ടെക്നിക്കലി അച്ഛൻ അയ്യരും, അമ്മ മേനോനുമാണ്. പക്ഷെ അതൊരിക്കലും ഐഡന്റിറ്റി അല്ല, നിത്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: