ബെംഗളൂരു: രാജാ രവിവർമ്മയുടെ 176-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 29-ന് ബെംഗളൂരുവിൽ അനാച്ഛാദനം ചെയ്ത രാജാ രവിവർമ്മയുടെ മൂത്ത കൊച്ചു മകളായ മഹാറാണി സേതു ലക്ഷ്മി ബായിയെ മൂന്ന് വയസ്സുള്ള കുഞ്ഞായി അവതരിപ്പിക്കുന്ന ഇതുവരെ കാണാത്ത ഛായാചിത്രം മെയ് 30 വരെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.
മഹാറാണി സേതു ലക്ഷ്മി ബായി (1895-1985), തിരുവിതാംകൂറിലെ അവസാനത്തെ വനിതാ ഭരണാധികാരിയായിരുന്നു. അവരെ പ്രജകൾ ജീവനുള്ള ദേവതയായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. 1924 മുതൽ 1931 വരെ ഏഴു വർഷം അവർ തിരുവിതാംകൂർ രാജ്യം ഭരിച്ചു.
ജീവിതം നന്നായി രേഖപ്പെടുത്തപ്പെട്ട മഹാറാണിയുടെ ഇതുവരെ കാണാത്ത ഛായാചിത്രം കൂടിയാണ് ഈ ചിത്രം എന്നത് ഏറെ പ്രിയപ്പെട്ടതാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: