Categories: KeralaKozhikode

വൈദ്യൂതി നിലച്ചു; കെഎസ്ഇബി ഓഫീസ് ആക്രമിച്ച് നാട്ടുകാർ, വൈദ്യുത തടസത്തിന് കാരണം ജീവനക്കാരുടെ അനാസ്ഥയെന്ന് ആരോപണം

Published by

കോഴിക്കോട് : വൈദ്യൂതി നിലച്ചതിനെ തുടർന്ന് കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. ഒരു സംഘം എത്തി ഓഫീസിന് നാശനഷ്ടം വരുത്തിയെന്നാണ് പരാതി . കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ഒരു സംഘം എത്തി ഓഫീസ് ആക്രമിച്ചത്. സംഭവത്തിൽ സെക്ഷൻ ഓഫീസ് ജീവനക്കാരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഓഫീസിന്റെ ബോർഡ് തകർത്തു എന്നാണ് ജീവനക്കാരുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കടുത്ത ചൂടിനുപുറമേ പന്തീരാങ്കാവ് പ്രദേശത്ത് ഇടയ്‌ക്കിടയ്‌ക്ക് വൈദ്യുത തടസം സംഭവിക്കുന്നത് ജീവനക്കാരുടെ അനാസ്ഥ മൂലമെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ട്രാൻസ്ഫോർമറുകൾ ഓഫാക്കിയതെന്നാണ് ജീവനക്കാർ പ്രതികരിച്ചത്.

വൈദ്യുതിയുടെ അമിത ഉപഭോഗം മൂലമാണ് ഇത്തരത്തിൽ ചെയ്തതെന്നും അത് നാട്ടുകാർ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് ജീവനക്കാർ പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by