തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവിനുമെതിരെ പുതിയ ആരോപണം. ഇരുവരുടെയും പെരുമാറ്റത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടെന്ന പരാതിയുമായി മദ്ധ്യവയസ്കന്്. വഴുതക്കാട് പാസ്പോര്‍ട്ട് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മേയറുടെ അധികാര ദുര്‍വിനിയോഗത്തെ തുടര്‍ന്ന് ജോലി നഷ്ടമായത്. നോ പാര്‍ക്കിംഗ് മേഖലയില്‍ മേയറുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരന് ചന്ദ്രബാബുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
വഴുതയ്ക്കാട്ടെ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ എത്തിയ മേയര്‍ വാഹനം അകത്തേക്ക് പ്രവേശിപ്പിക്കാന്‍ പറയുകയായിരുന്നു. സാധാരണഗതിയില്‍ കെയര്‍ ടേക്കറുടെ ഭാഗത്തു നിന്നും നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ അന്യവാഹനങ്ങള്‍ കടത്തി വിടുകയുള്ളൂ. ആളിറങ്ങിയിട്ട് പാര്‍ക്കിംഗിലേക്ക് വാഹനം മാറ്റണമെന്ന് പറഞ്ഞത് മേയര്‍ക്കും സച്ചിന് ദേവിനും ഇഷ്ടപ്പെട്ടില്ല. പ്രോട്ടോകോള്‍ അറിയില്ലേയെന്നാണ് മേയര്‍ ചോദിച്ചത്. സാധാരണ ഒരു സെക്യൂരിറ്റിയായ താന്‍ എന്തിനാണ് മാഡം പ്രോട്ടോകോള്‍ അറിയുന്നതെന്ന് തിരിച്ചു ചോദിച്ചു. തുടര്‍ന്ന് വാഹനത്തിലെ െ്രെഡവര്‍ വണ്ടി അകത്തേക്ക് കൊണ്ടുപോയി. സച്ചിന് ദേവ് മടങ്ങി വന്ന് ശരിയാക്കി തരാമെന്ന് പറഞ്ഞ് പോയി.
കുറച്ചു കഴിഞ്ഞ് മേയര്‍ പാസ്പോര്‍ട്ട് ഓഫീസറോട് ബഹളം വയ്ക്കുകയും പരാതി പറയുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമസ്ഥരായ പള്ളിയിലെ അച്ചനെ കാര്യം അറിയിച്ചു. പത്ത് മിനിട്ടിനകം ചന്ദ്രബാബുവിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: