രോഹ്തക് (ഹരിയാന): യുദ്ധത്തിനിടിയില്‍ കളം വിട്ടോടുന്നവരെ വിളിക്കേണ്ട പേര് ജനങ്ങള്‍ക്കറിയാമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാഹുല്‍ യുദ്ധക്കളം വിട്ട് വയനാട്ടിലേക്ക് ഓടി. ഇപ്പോള്‍ പാര്‍ട്ടി പറഞ്ഞു അമേഠിയില്‍ മത്സരിക്കാന്‍. അപ്പോഴും പേടി. അമേഠിയിലേക്കില്ലെന്നാണ് നിലവിളിക്കുന്നത്. റായ്ബറേലിയില്‍ പോയിരിക്കുകയാണ് ഒടുവില്‍. ഇങ്ങനെ പോര്‍ക്കളത്തില്‍നിന്ന് ഇടയ്ക്ക് ഭയന്നോടിപ്പോകുന്ന ആളെ എന്ത് പേരിട്ടു വിളിക്കണമെന്ന് എല്ലാവര്ക്കും അറിയാം, അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ രോഹ്തക്കില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അരവിന്ദ് ശര്‍മ്മയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം കര്‍ഷകര്‍ക്ക് നല്ലകാലം കൊണ്ടുവന്നു. അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളേക്കാള് യൂറിയ അടക്കമുള്ള വളങ്ങള്‍ക്ക് വിലക്കുറവാണ് ഭാരതത്തില്‍, രാജ്നാഥ് പറഞ്ഞു. രാഹുലിനെ പിന്തുണച്ച് മുന്‍ പാക് മന്ത്രി രംഗത്തെത്തിയതിനെ രാജ്നാഥ് പരിഹസിച്ചു.
രാജ്യത്തെക്കുറിച്ചല്ല രാഹുലിന് ചിന്ത. അദ്ദേഹത്തിന്റെ കമ്പനിക്കാരൊക്കെ പാകിസ്ഥാനിലാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് അവരുടെ പാര്‍ലമെന്റില്‍ വീമ്പ് പറഞ്ഞ മുന്‍ പാക് മന്ത്രി ഫവാദ് ചൗധരി തന്നെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുലിനെ പിന്താങ്ങുന്നത്. മോദി ഭരിക്കുമ്പോള്‍ ജനാധിപത്യം അപകടത്തിലാണെന്ന് രാഹുല്‍ പ്രസംഗിച്ച് നടക്കുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്, രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: