Categories: India

വേനൽചൂട്: രണ്ടായിരത്തോളം കോഴികൾ ചത്തു

Published by

ബെംഗളൂരു: കർണാടകയിൽ വേനൽചൂട് കനക്കുന്നു. കനത്ത ചൂടിൽ ഹാസൻ ബംഗാർപേട്ട് താലൂക്കിലെ ബൂദികോട്ട് ഗ്രാമത്തിലുള്ള കോഴി ഫാമിൽ രണ്ടായിരത്തോളം കോഴികൾ ചത്തു. മുരുകൻ എന്ന മുത്തുവിൻ്റേതാണ് കോഴി ഫാം. രണ്ടായിരത്തോളം കോഴികൾ ഫാമിൽ നിന്നും ചൂട് കരണം ചത്തതായി മുത്തു പറഞ്ഞു. കടുത്ത ചൂടിനെ ഗ്രാമത്തിലെ മറ്റ്‌ പലയിടങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായതായി ഗ്രാമവാസികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക