അമേഠി (ഉത്തര്‍പ്രദേശ്): റായ്ബറേലി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചതിന് പിന്നാലെ, വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് തന്നെ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് പരാജയം സമ്മതിച്ചെന്ന് കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് പ്രതീക്ഷയുണ്ടെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടി ഒരു ‘പ്രോക്സി സ്ഥാനാര്‍ത്ഥിയെ’ (കിഷോരി ലാല്‍ ശര്‍മ്മ) നിര്‍ത്തില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമേഠിയിലേക്കുള്ള അതിഥികളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. നെഹ്റുകുടുംബം അമേഠിയില്‍ പോരാടുന്നില്ല എന്നത് ഒരു വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് തന്നെ അവര്‍ അമേത്തിയില്‍ നിന്ന് തോല്‍ക്കുന്നുവെന്ന് കാണിക്കുന്നു. പ്രതീക്ഷയുടെ നേരിയ കണികയെങ്കിലും അവര്‍ കണ്ടിരുന്നെങ്കില്‍, അവര്‍ മത്സരിക്കുമായിരുന്നു, ഒരു പ്രോക്സി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലായിരുന്നുവെന്നും സ്മൃതി ഇറാനി അമേഠിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം അമേഠിയിലെ ജനങ്ങളുടെ വിജയമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ‘അമേഠിയില്‍ വലിയ വികസനമാണ് ഉണ്ടായത്…കോവിഡിനെതിരായ പോരാട്ടത്തില്‍ രണ്ട് വര്‍ഷം നഷ്ടപ്പെട്ട 5 വര്‍ഷത്തിനുള്ളില്‍ ഇത്രയും നേട്ടമുണ്ടാക്കിയെങ്കില്‍, എന്തുകൊണ്ടാണ് ഗാന്ധി കുടുംബം അമേത്തിയില്‍ 50 വര്‍ഷമായി അത് ചെയ്യാതിരുന്നത്? മോദി സര്‍ക്കാര്‍ തിരിച്ചുവരുമെന്ന് അമേഠിയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, വികസനമാണ് കേന്ദ്രബിന്ദുവായി ഞങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും സ്മൃതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: