ഭോപ്പാൽ: ജമ്മുവിലേക്കുള്ള ട്രെയിനിൽ സംശയാസ്പദമായ വസ്തു ഉണ്ടെന്ന് യാത്രക്കാരിലൊരാൾ അവകാശപ്പെട്ടതിനെ തുടർന്ന് റെയിൽവെ പോലീസ് തിരച്ചിൽ നടത്തി. പുണെ-ജമ്മു താവി ഝലം എക്‌സ്‌പ്രസിലാണ് ആശങ്കയുടെ നിമിഷങ്ങൾ കടന്നു പോയത്.
വെള്ളിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലപ്തി സ്റ്റേഷനിലാണ് 40 മിനിറ്റ് പരിശോധന നടത്തിയതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. റാണി കമലാപതി സ്‌റ്റേഷനിൽ രാവിലെ ഒമ്പത് മണിയോടെ തിരച്ചിൽ നടത്തിയെങ്കിലും വിവരം വ്യാജമാണെന്ന് ആർപിഎഫ് കമാൻഡൻ്റ് പ്രശാന്ത് യാദവ് പറഞ്ഞു.
ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ സംശയാസ്പദമായ വസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ച് ടിക്കറ്റ് ചെക്കറെ അറിയിച്ചു. തുടർന്ന് ട്രെയിൻ റാണി കമലാപതി സ്റ്റേഷനിൽ നിർത്തിയതായി അദ്ദേഹം പറഞ്ഞു.
പരിശോധനയിൽ സംശയകരമായ ഒന്നും തന്നെ ലഭിച്ചില്ലെന്നും യാത്ര തുടർന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: