ന്യൂദല്‍ഹി: 2019ല്‍ സ്മൃതി ഇറാനിയോട് 55000 വോട്ടുകള്‍ക്ക് തോറ്റ രാഹുല്‍ ഗാന്ധി വാരണാസി മണ്ഡലത്തില്‍ നിന്നും ഒളിച്ചോടി. ഒരു കാലത്ത് ഗാന്ധി കുടുംബത്തിന്റെ കുത്തകയായിരുന്ന മണ്ഡലമായിരുന്നു വാരണാസി. ഇനി 2024ലും അവിടെ നിന്ന് തോറ്റാല്‍ മുഖം നഷ്ടപ്പെടുമെന്ന് കരുതി രാഹുല്‍ ഗാന്ധി ആ മണ്ഡലം ഉപേക്ഷിച്ച് ഓടിയിരിക്കുകയാണ്.
പകരം തൊട്ടടുത്തുള്ള അമ്മ സോണിയാഗാന്ധി ജയിക്കുന്ന മണ്ഡലമായ റായ് ബറേലിയില്‍ അഭയം തേടിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. എന്തിനാണ് ഈ രാഷ്ട്രീയ തമാശ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്? കാരണം, വയനാട്ടില്‍ സ്വന്തം സഖ്യകക്ഷിയായ ഇന്‍ഡി മുന്നണിയിലെ സിപിഐ സ്ഥാനാര്‍ത്ഥിയായ ആനി രാജയ്ക്കെതിരെ വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധി എന്തിനാണ് ഇനി റായ് ബറേലിയില്‍ കൂടി മത്സരിച്ച് രാഷ്ട്രീയ തമാശ തുടരുന്നത് എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ഇനി റായ് ബറേലിയിലും വയനാട്ടിലും ജയിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വ്യകത്മായ ഉത്തരം കോണ്‍ഗ്രസിനില്ല.
ഇതില്‍ മറ്റൊരു പ്രധാനകാര്യം പ്രിയങ്ക ഗാന്ധിയുടെ കുടുംബത്തെ അധികാരരാഷ്ട്രീയത്തില്‍ നിന്നും സോണിയയും മകനും ഒഴിച്ചുനിര്ത്തുകയാണെന്നുള്ളതാണ്. അഴിമതിക്കാരന് എന്ന് പേര് കേട്ടയാളാണ് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആയുധ ഇടപാടിലൂടെയും മറ്റും ഏറ്റവും കൂടുതല്‍ ചീത്തപ്പേര് കേള്‍പ്പിച്ച ആള് കൂടിയാണ് റോബര്‍ട്ട് വധേര. അദ്ദേഹം വാരണാസിയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കൂടി കോണ്‍ഗ്രസ് ഹൈക്കമാന്റ് സീറ്റ് കൊടുത്തിട്ടില്ല. പ്രിയങ്ക റായ് ബറേലിയില്‍ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പകരം രാഹുലിനെയാണ് അവിടെ മത്സരിപ്പിച്ചത്. ഇതോടെ പ്രിയങ്ക പക്ഷം കോണ്‍ഗ്രസില്‍ അധികാരപക്ഷത്ത് നിന്നും പിഴുതെറിയപ്പെട്ടതുപോലെയാണ്. മകന് രാഹുലും അദ്ദേഹത്തെ ചുറ്റിപ്പറ്റി കാലക്ഷേപം ചെയ്യുന്ന കെ.സി. വേണുഗോപാലും, ജയറാം രമേശും സുര്‍ജേവാലയും അടങ്ങുന്ന സ്തുതിപാഠകരുടെ ഒരു സംഘത്തിന്റെ കയ്യിലെ കളിപ്പാവയായി മാറുകയാണ് സോണിയാഗാന്ധി എന്ന ആരോപണവും ശക്തമാവുകയാണ്.
സ്മൃതി ഇറാനിയ്ക്ക് ഇനി ഭൂരിപക്ഷം എത്ര ലക്ഷം?
അമേഠിയില്‍ നിന്നും മത്സരിക്കുന്നത് കിഷോരി ലാല്‍ ശര്‍മ്മയാണ്. ഇതോടെ സ്മൃതി ഇറാനിയ്ക്ക് വിജയം ഉറപ്പായിരിക്കുകയാണ്. ഇനി എത്ര ലക്ഷത്തിന്റെ ഭൂരിപക്ഷം എന്നേ കാത്തിരിക്കാനുള്ളൂ.
ഒഴിഞ്ഞുമാറി കെ.സി. വേണുഗോപാല്‍
റായ് ബറേലിയില്‍ ജയിച്ചാല്‍ വയനാട് മണ്ഡലം ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറി കെ.സി. വേണുഗോപാല്‍. റായ് ബറേലി ഇന്ദിരാഗാന്ധി മുതലുള്ള കോണ്‍ഗ്രസ് മണ്ഡലമാണെന്നും അത് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് കെ.സി. വേണുഗോപാലിന്റെ വിശദീകരണം. എന്തേ അമേഠിയില്‍ നിന്നും ഒളിച്ചോടി എന്ന ചോദ്യത്തിന് വേണുഗോപാലിന് മറുപടിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: