ചുവന്ന രക്തം പുരണ്ട കൈ….വരാഹത്തിന്റെ കൊമ്പുപോലുള്ള ഒന്ന് രക്തം പുരണ്ട കയ്യില്‍ മുറുകെപിടിച്ചിരിക്കുന്നു. അതില്‍ നിന്നും രക്തത്തുള്ളികള്‍ തറയില്‍ തളം കെട്ടിയ രക്തക്കളത്തിലേക്ക് ഇറ്റിറ്റുവീഴുന്നു. ഭാവനയ്ക്കപ്പുറമുള്ള യാത്ര എന്നാണ് സിനിമയെക്കുറിച്ച് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വരാഹം എന്ന സുരേഷ് ഗോപിയുടെ 257ാം ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിലാണ് ഈ രംഗവും പരാമര്‍ശവും. 40 സെക്കന്റ് മാത്രമുള്ള മോഷന്‍ പോസ്റ്റര്‍ കാണുന്നവരെ ആകാംക്ഷയുടെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്നു. ഇതോടെ വരാഹത്തെക്കുറിച്ചുള്ള ആകാംക്ഷ സുരേഷ് ഗോപി ഫാന്സുകള്ക്കിടയിലും സിനിമാപ്രേമികളിലും വര്‍ധിച്ചു.
വിഷ്ണവിന്റെ മറ്റൊരു അവതാരമാണ് വരാഹം. ആ അവതാരരൂപത്തിലാണോ സുരേഷ് ഗോപിയുടെ വരവ്? എന്തായാലും സസ്പെന്‍സ് ത്രില്ലര്‍ എന്ന ഴോണറിലാണ് ഈ സിനിമ എത്തുന്നത്.
സുരേഷ് ഗോപിയ്ക്കൊപ്പം തമിഴിലെ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഉണ്ട്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണെന്നും പറയുന്നു. കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ സംവിധാനം ചെയ്ത സനല്‍ വി ദേവനാണ് സംവിധാനം. സുരാജ് വെഞ്ഞാറമൂട്, നവ്യനായര്‍, പ്രാചി, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: