കോഴിക്കോട്: മാറാട് എന്നത് കേവലം സ്ഥലനാമമല്ലെന്നും അതൊരു ദിശാ സൂചനയാണെന്നും ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ.കെ. വിജയന്‍. മാറാട് ഇന്നലെ കാലത്ത് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2003 മെയ് രണ്ടിനാണ് ഒരു കൂട്ടം മുസ്ലിം അക്രമകാരികള്‍, മാറാട് കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊല ചെയ്തത്.
1921 നു ശേഷം കേരളം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയാണ് മാറാട് നടന്നത്. ആസൂത്രിതമായ പദ്ധതിയായിരുന്നു ഈ കൂട്ടക്കൊലയിലൂടെ നടപ്പാക്കാന്‍ ഭീകരവാദികള്‍ ആഗ്രഹിച്ചത്. ആത്മാഭിമാനം പണയം വെച്ചും അക്രമികള്‍ക്ക് ആത്മവിശ്വാസം നല്കിയും 1921 ല്‍ ഹിന്ദുക്കള്‍ പലായനം ചെയ്യുകയോ മതം മാറുകയോ ചെയ്തുവെങ്കില്‍ മാറാട് മതഭീകരതയെ അതിജീവിക്കുന്ന സാമൂഹ്യ കൂട്ടായ്മയാണ് ഉണ്ടായത്. ഇതിന് പിന്‍ബലമായത് ഹിന്ദുസമൂഹത്തിലുണ്ടായ സംഘബോധമാണ്.
രാഷ്‌ട്രബോധത്തെ വളര്‍ത്തിയെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെയാണ് അത് ഉണ്ടായത്. രാഷ്‌ട്രഹിതത്തിനെതിരായി പ്രവര്‍ത്തിക്കുന്ന മതഭീകരസംഘടനകള്‍ക്ക് പിന്തുണ നല്കുന്ന രാഷ്‌ട്രീയക്കാര്‍ ഈ ദിശാസൂചന ഉള്‍ക്കൊള്ളണം. വിഘടനവാദത്തെ പിന്തുണയ്‌ക്കുകയും ഭീകരതയെ വളര്‍ത്തുകയും മാറാട് നീതി നടപ്പാക്കുന്നതിന് തടസം നില്‍ക്കുകയോ ചെയ്ത രാഷ്‌ട്രീയക്കാര്‍ ഇത് തിരിച്ചറിയണം, അദ്ദേഹം പറഞ്ഞു.
അനുസ്മരണ ചടങ്ങില്‍ അരയസമാജം പ്രസിഡന്റ് എ. കരുണാകരന്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സഹസംഘ ചാലക് നാരായണകുമാര്‍, ബേപ്പൂര്‍ നഗര സഹ സംഘചാലക് വിജയന്‍ മേനോക്കി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: