ലഖ്നൗ: രാജ്യത്ത് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴെല്ലാം വിദേശത്ത് പോകുന്ന രാഹുല്‍ ഗാന്ധി ഇനിയും സമയം പാഴാക്കാതെ ഇറ്റലിയില്‍ പോകണമെന്ന് യോഗി ആദിത്യനാഥ്. ഭൂകമ്പമുണ്ടായപ്പോള്‍, കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍, വെള്ളപ്പൊക്കമുണ്ടായപ്പോള്‍ എല്ലാം രാഹുല്‍ ഗാന്ധി ഇറ്റലിയില്‍ പോയിരുന്നു. – യോഗി ആദിത്യനാഥ് പറഞ്ഞു.
രാജ്യത്ത് പ്രതിസന്ധിയുണ്ടാകുമ്പോള്‍ ആദ്യം രാജ്യം വിടുന്ന നേതാവാണ് യോഗി ആദിത്യനാഥ്. തന്റെ പൂര്‍വ്വികര്‍ക്ക് ദാനം കിട്ടിയ രാജ്യമാണ് ഇന്ത്യയെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്. – യോഗി ആദിത്യനാഥ് പരിഹസിച്ചു.
“പണ്ടത്തെ കോണ്‍ഗ്രസ് ഭരണമല്ല ഇത്. അന്നൊക്കെ ഒരു അടി കിട്ടുമ്പോള്‍ സമാധാനം എവിടെയും നശിപ്പിക്കപ്പെടുന്നില്ലെന്ന് നോക്കട്ടെ എന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്. ഇന്ന് നമ്മെ അടിച്ചാല്‍ നമ്മള് ഇരട്ടി ശക്തിയില്‍ തിരിച്ചടിക്കും.”- യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: