തിരുവനന്തപുരം: സഹകരണ ബാങ്കില്‍ നിന്നും നിക്ഷേപം തിരികെ ലഭിക്കാത്തതില്‍ മനം നൊന്ത് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സോമസാഗരമാണ് ആണ് മരിച്ചത്. നിക്ഷേപം തിരികെ ലഭിക്കാത്തത് കാരണം ദിവസങ്ങള്‍ക്കു മുമ്പാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പെരുമ്പഴുതൂര്‍ സഹകരണ ബാങ്കിലാണ് പണം നിക്ഷേപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപയാണ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. എന്നാല്‍ ആവശ്യം വന്നപ്പോള്‍ പണം ഉടന്‍ നല്കാന് സാധിക്കില്ലെന്ന് ബാങ്ക് അധികൃതര്‍ പറയുകയായിരുന്നു. പലതവണ ബാങ്കിനെ സമീപിച്ചിട്ടും പണം ലഭിക്കാത്തായതോടെയാണ് സോമസാഗരം ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് ഭരണസമിതിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബന്ധുക്കള്‍.
ചികിത്സയ്ക്കിടെ ഡോക്ടറോടാണ് വിഷം കഴിച്ചതിന് കാരണം സോമസാഗരം വെളിപ്പെടുത്തിയത്. മരണത്തിന് ഉത്തരവാദികള്‍ ബാങ്ക് അധികൃതരാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട പ്രകാരം നല്‍കിയിരുന്നെന്നും അഞ്ചുലക്ഷം രൂപ അടുത്ത ദിവസം തന്നെ തിരികെ നല്‍കാമെന്ന് പറഞ്ഞിരുന്നുമെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: