മുംബയ് : നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതികളിലൊരാളായ അനൂജ് തപന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു. ഏപ്രില്‍ 14 ന് നടന്റെ ബാന്ദ്രയുടെ വീടിന് പുറത്ത് വെടിയുതിര്‍ത്തവര്‍ക്ക് ആയുധം നല്‍കിയതിന്‌റെ പേരിലാണ് പഞ്ചാബ് സ്വദേശിയായ അനൂജ് തപന്‍ അറസ്റ്റിലായത്.
ലോക്കപ്പിന് സമീപം അഞ്ച് പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിസിടിവി ക്യാമറകളും ഉണ്ടായിരുന്നു. മാത്രമല്ല, തപനൊപ്പം അഞ്ച് പേര്‍ കൂടി ലോക്കപ്പിലുണ്ടായിരുന്നു. രാവിലെ 11 മണിയോടെ ഇയാള്‍ ടോയ്ലറ്റില്‍ പോയി. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നാണ് പോലീസ് പറയുന്നത്.
സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്തതായി ആരോപിക്കപ്പെടുന്ന സാഗര്‍ പാലിനും വിക്കി ഗുപ്തയ്‌ക്കും ആയുധങ്ങള്‍ എത്തിച്ചുവെന്നാരോപിച്ച് തപനെയും സോനു കുമാര്‍ ബിഷ്ണോയിയെയും പഞ്ചാബിലെ ഫാസില്‍കയില്‍ നിന്ന് ഏപ്രില്‍ 26നാണ് അറസ്റ്റ് ചെയ്തത്.
താപനെ ജയിലില്‍ കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍ അഭിഷേക് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: