തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ കെ എസ് ആർ ടി സി ബസ് തടഞ്ഞ സംഭവത്തിൽ സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീം. സച്ചിൻദേവ് എംഎൽഎ ശ്രമിച്ചത് ടിക്കറ്റെടുത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്കുപോകാനാണെന്നും റഹീം പറഞ്ഞു.
മേയറെ പിന്തുണയ്‌ക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് എം എൽ എ വെട്ടിലാക്കിക്കൊണ്ടുള്ള റഹീമിന്റെ പ്രതികരണം. എന്നാൽ സച്ചിൻ ദേവ് യാത്രക്കാരെ ബസിൽ നിന്നും ഇറക്കി വിട്ടില്ലെന്നും റഹീം പറഞ്ഞു. എല്ലാവര്‍ക്കും കേറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആര്‍ക്കെങ്കിലും മിഥ്യാധാരണയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും റഹീം പറഞ്ഞു.
വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്‌ക്കെതിരേയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരേയും നടക്കുന്നത് അങ്ങേയറ്റത്തെ സൈബര്‍ ബുള്ളിയിങ്ങാണ്. അങ്ങനെ ഏകപക്ഷീയമായി കേറി സൈബര്‍ ആക്രമണംനടത്തിയാല്‍ ഈ പണിയെല്ലാം നിര്‍ത്തിപോകുമെന്ന് ആരും കരുതേണ്ട. അവര്‍ ഇടതുപക്ഷമായതുകൊണ്ട് മാത്രമാണ് ആക്രമിക്കപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഇറക്കിവിട്ടിരിക്കുന്ന സൈബര്‍ ഗുണ്ടകളെ തിരിച്ചുവിളിക്കുന്നതാണ് നല്ലതെന്നും റഹീം പറഞ്ഞു.
ചെ റുപ്രായത്തിൽതന്നെ മേയർ ആയി വന്ന ആര്യയെ അന്ന് മുതലേ രാഷ്‌ട്രീയ ലക്ഷ്യം വച്ച് ആക്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും റഹീം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: