തിരുവനന്തപുരം: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹം നടത്തി രജിസ്ട്രഷന് ഐ.ജി. ആഡംബരങ്ങള്‍ ഒഴിവാക്കി മാതൃകയായത് മലയാളിയുടെ അഭിമാനമായ ശ്രീധന്യ സുരേഷ് ഐഎഎസ് ആണ്. ഹൈക്കോടതി അസിസ്റ്റന്റായ ഗായക് ആര് ചന്ദ് ആണ് വരന്. വയനാട്ടിലെ ആദിവാസി വിഭാഗത്തിലെ പരിമിതികളില്‍ നിന്ന് 2019ല്‍ സിവില്‍ സര്‍വീസിലെത്തിയ ശ്രീധന്യ നിലവില്‍ രജിസ്ട്രേഷന് ഐജിയാണ്. അതുകൊണ്ടു തന്നെ തനിക്കും രജിസ്റ്റര്‍ വിവാഹം മതിയെന്ന് ശ്രീധന്യ തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു വിവാഹം. ഐജിയായതുകൊണ്ടല്ല, രജിസ്ട്രാര്‍ വീട്ടില്‍ വന്ന് വിവാഹം രജിസ്റ്റര്‍ ചെയ്തുകൊടുത്തത്. ആയിരം രൂപ കൂടുതല്‍ അടച്ചാല്‍ വിവാഹം വീട്ടില്‍ വന്ന് രജിസ്റ്റര്‍ ചെയ്തു നല്കാന് വ്യവസ്ഥയുണ്ട്. അതുപ്രകാരമാണ് വീട്ടിലെത്തി വിവാഹം നടത്തിയത്.
വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ സുരേഷിന്റെയും കമലയുയും മകളാണ് ശ്രീധന്യ. ഓച്ചിറ വലിയമഠത്തില് ഗാനത്തില്‍ രാമചന്ദ്രന്റെയും രാധാമണിയുടേയും മകനാണ് ഗായക്. രജിസ്ട്രഷന് വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വളരെ അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: