ഒരു കാലത്ത് കോടി ക്ലബ്ബുകളില്‍ കിതച്ചെത്തിയിരുന്ന മലയാള സിനിമ ഇന്ന് ഓടിക്കയറുകയാണ്. 2024 ല്‍ പുതുവര്‍ഷം പിറന്നപ്പോള്‍ പിള്ളേരുകളികളുമായി മലയാള സിനിമ മുമ്പെങ്ങും കണ്ടില്ലാത്തത്ര പിക്കപിലാണ്. ഇന്ത്യന്‍ സിനിമാ ലോകത്തെ കളഷന്‍ ഗ്രാഫുകള്‍ മലയാളസിനിമകൊണ്ട് രചിക്കുകയാണ്. സൂപ്പര്‍ താരങ്ങളെ സൈഡിലൊതുക്കി യുവതാരങ്ങളുടെയും യുവ സംവിധായകരുടെയും ഒരു വല്ലാത്ത ഉയര്‍പ്പിലും ആവേശത്തിലുമാണ് മലയാള സിനിമ. വലിയ താരസാന്നിദ്ധ്യങ്ങളില്ലാതെ പുതുമുഖങ്ങളെ വച്ച് പരീക്ഷിച്ച മലയാള സിനിമകള്‍ വാരിയത് കോടികളാണ്.
മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനോടെയാണ് മലയാള സിനിമ കോടികളുടെ ക്ലബ്ബിലേക്ക് ഈ വര്‍ഷം ഒടിയെത്തിയത്. പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതം 16.05 കോടിയോടെ ഒന്നാമതെത്തി. ബ്ലെസിയുടെ സംവിധാനത്തിലെത്തിയ ഈ ചിത്രം വിജയകരമായി തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഫഹദ് ഫാസില്‍ ചിത്രം ആവേശം, വര്‍ഷങ്ങള്‍ക്കുശേഷം ജയ് ഗണേഷ്, മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, അബ്രഹാം ഓസ്ലര്‍, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങള്‍ കോടി ക്ലബ്ബുകളില്‍ വേഗത്തില്‍ ഓടിയെത്തിയത്.
ഇതിനിടെ മലയാള സിനിമയെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം ആയിരുന്നു മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറുമായുള്ള തര്‍ക്കം. മലയാള സിനിമാ നിര്‍മാതാക്കള്‍ ഡിജിറ്റല്‍ കണ്ടന്റ് സംവിധാനം വഴി മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയതാണ് പിവിആറിനെ പിണക്കിയത്. മലയാള സിനിമകള്‍ പിവിആര്‍ ശൃംഖലയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പറയുകയും ചെയ്തു. ഇതോടെ പുതിയ റിലീസുകള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഒടുവില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് പിവിആര്‍ സമ്മതിച്ചു.
മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറുമായുള്ള തര്‍ക്കം മലയാള സിനിമയ്‌ക്ക് കോടികളുടെ നഷ്ടമാണ് വരുത്തിവെച്ചത്. വിഷു സീസണില്‍ കനത്ത നഷ്ടം നേരിടേണ്ടിവന്നു. കേരളത്തിനു പുറത്ത് മലയാള സിനിമകള്‍ ഏറ്റവുമധികം റിലീസ് ചെയ്യപ്പെട്ടിരുന്ന മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറിലൂടെയാണ് ഹിറ്റുകളായ മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവുമടക്കം ചെന്നൈയിലും ബെംഗളൂരുവിലും ഹൈദരാബാദിലുമൊക്കെ ഏറ്റവുമധികം പേര്‍ കണ്ടതും ഈ മള്‍ട്ടിപ്ലെക്‌സിലൂടെത്തന്നെ ആയിരുന്നു.
പെട്ടെന്നുള്ള പിന്‍മാറ്റം മലയാള സിനിമാ ഇന്‍ഡസ്ട്രിയെ ഏറെ ബാധിച്ചു. ‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. ഫഹദിനെ ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ബെംഗളൂരുവിലെ രംഗ എന്ന ഗുണ്ട ആയാണ് വെള്ളിത്തിരയില്‍ എത്തുന്നത്.
വിഷു റിലീസായി ഏപ്രില്‍ 11ന് ആയിരുന്നു ഈ ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററുകളില്‍ എത്തിയത്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു ചിത്രം ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനംചെയ്ത ‘ജയ് ഗണേഷ്’ പതിവ് സൂപ്പര്‍ ഹീറോ സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിമറിക്കുകയാണ്.
ശാരീരിക പരിമിതികളേയും, അതുമൂലം അനുഭവിക്കുന്ന വെല്ലുവിളികളെയും അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ജയ് ഗണേഷിലെ നായകന്‍ മറ്റുള്ളവരുടെ മുന്നില്‍ സൂപ്പര്‍ ഹീറോ ആയി മാറുകയാണ്. ഇത് വിശ്വസനീയമായി ഉണ്ണിമുകുന്ദന്‍ അവതരിപ്പിച്ചു. അതാണ് ചിത്രം വിജയമാകുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെയും ഡ്രീംസ് എന്‍ ബിയോണ്ടിന്റെയും ബാനറില്‍ ഉണ്ണി മുകുന്ദനും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇനി ഈ കളക്ഷനുകളെ ആരെല്ലാം മറികടക്കും? ടര്‍ബോ, എമ്പുരാന്‍, ബറോസ്, അജയന്റെ രണ്ടാം മോഷണം, നടികര്‍ തിലകം തുടങ്ങി സിനിമകളാണ് ഇനി മലയാളത്തില്‍ റിലീസിന് ഒരുങ്ങിനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: