ശ്രീജിത്ത് പണിക്കരുടെ ഒരു വീഢിയോ കണ്ടു.
മാതൃഭൂമിയിലെ ഒരു ലേഖകൻ മീററ്റിനെ മുസ്ലീം മണ്ഡലമെന്ന് വിശേഷിപ്പിച്ചിരിക്കുന്നതിനെക്കുറിച്ചാണ് ആ വീഢിയോയിൽ അദ്ദേഹം സംസാരിക്കുന്നത്. 36% മുസ്ലീങ്ങളും, 61% ഹിന്ദുക്കളുമുള്ള മണ്ഡലത്തെ എങ്ങനെ മുസ്ലീം ഭൂരിപക്ഷ മണ്ഡലം എന്നു പറയും എന്നതാണ് ശ്രീജിത്ത് ഉന്നയിക്കുന്ന ചോദ്യം.
ലേഖകൻ മുസ്ലീങ്ങളെ പത്താനെന്നോ, മാലിക്കെന്നോ, റാവുത്തറെന്നോ, ഖുറേഷിയെന്നോ ജാതി പറഞ്ഞ് തരംതിരിച്ചിട്ടില്ല. മുസ്ലീങ്ങൾ മൊത്തമായി 30%. എന്നാൽ ഹിന്ദുക്കളെ ജാട്ടും, യാദവും, റാവത്തും, കത്വാസുമൊക്കെയായി പലതായി വിഭജിച്ചിരിക്കുകയാണ്.
ഇത് ഹിന്ദുക്കൾക്കെതിരായി കാലാകാലമായി പ്രയോഗിക്കപ്പെടുന്ന സൈക്കോളജിക്കൽ അറ്റാക്കാണ്. ഇത് നമ്മുടെ രാജ്യത്തിനുണ്ടാക്കാൻ പോകുന്ന ദുരന്തം ഇനിയും ഹിന്ദുക്കൾക്ക് മനസ്സിലായിട്ടില്ല.
ഹിന്ദു എന്ന വാക്കിന് നിങ്ങളുടെ ജീവന്റെ വിലയുണ്ട്. സകല ജാതികളേയും ഒന്നിച്ചു നിർത്തുന്ന ഒരു കെട്ടാണത്. ആ കെട്ടുപൊട്ടിയാൽ നിങ്ങൾ ചിന്നിച്ചിതറും. ആ കെട്ടുപൊട്ടിക്കാനാണ് നിങ്ങളുടെ ശത്രുക്കൾ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
ഹിന്ദു എന്നൊന്നില്ല, ഹിന്ദുമതം എന്നൊന്നില്ല എന്നൊക്കെ പറയുന്നതിന്റെ പുറകിലുള്ള ലക്ഷ്യം ഇതുതന്നെയാണ്. തമിഴൻ വേറെ ഹിന്ദു വേറെ, തമിഴ് ദൈവം വേറെ ഹിന്ദു ദൈവം വേറെ, ശ്രീനാരായണ ഗുരു ഹിന്ദുവല്ല, ചോളന്മാർ ഹിന്ദുക്കളല്ല ഇങ്ങനെ ഏതെല്ലാം രീതിയിൽ നിങ്ങളുടെ ‘ഹിന്ദു’ എന്ന കെട്ടറുക്കാൻ സാധിക്കുമോ, അതെല്ലാം അവർ ചെയ്യുന്നുണ്ട്.
ഇതിന്റെ ഏറ്റവും പുതിയ വേർഷനാണ് കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ പറയുന്ന ജാതി സെൻസസ്. പതിയെപ്പതിയെ ജാതിയിൽ നിന്ന് വിട്ട് ഹിന്ദുക്കളാവുന്ന ഒരു സമൂഹത്തെ വീണ്ടും ജാതിവാളുകൊണ്ട് വെട്ടി ഛിന്നഭിന്നമാക്കുക എന്നതാണ് ജാതി സെൻസസിന്റെ ലക്ഷ്യം. അതിനായി വാളിന്റെ മൂർച്ച കൂട്ടിക്കൊടുക്കുകയാണ് മാതൃഭൂമി പോലെയുള്ള മാധ്യമങ്ങൾ.
നിങ്ങൾ സിംഹത്തെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ ഇരയെ പിടിക്കുന്നതിന് മുമ്പ് ആദ്യം ചെയ്യുക, ഇരയുടെ കൂട്ടത്തെ ഓടിച്ച് ചിതറിക്കുക എന്നതാണ്. ചിതറിയോടുന്നതിൽ നിന്ന് ഓരോന്നിനെയായി പിടിച്ചു തിന്നാൻ എളുപ്പമാണ്.
ഹിന്ദു എന്ന കൂട്ടംതെറ്റിപ്പോകാതിരിക്കുക. അങ്ങനെ പോകുന്നവരായിരിക്കും ആദ്യം ശത്രുവിന്റെ ഇരയാവുക. നിങ്ങളൊരുമിച്ചു നിന്നാൽ ഏത് വലിയ സിംഹത്തേയും കൊമ്പിൽ കോർക്കാം !
ആദ്യമായി ഹിന്ദു എന്ന കൂട്ടംതെറ്റിപ്പോയ പാകിസ്ഥാനിലെ ദളിതർക്ക് സംഭവിച്ചത് കണ്ടില്ലേ?
സംഘടിച്ച് ശക്തരാകുവിൻ !
ഭാസ്‌ക്കരന്‍നായര്‍ അജയന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: