ശ്രീനഗർ: കനത്ത മഴയെ തുടർന്ന് ജമ്മുകശ്മീരിലെ പൂഞ്ചിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി വീടുകൾ തകർന്നതായി അധികൃതർ അറിയിച്ചു. പൂഞ്ചിലെ മാണ്ഡിയിലുള്ള ബേദാർ ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് നിരവധി പ്രാവശ്യം ഉരുൾപൊട്ടൽ അനുഭവപ്പെട്ടിരുന്നു. കൂടാതെ പൂഞ്ചിലും വടക്കൻ കശ്മീരിലെയും വിവിധയിടങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമായി. നിരവധി കെട്ടിടങ്ങൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: