മുംബൈ: വർഷങ്ങളായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും ‘ഹെൽത്തി ഡ്രിങ്ക്‌സ്’എന്ന പേരിലറിയപ്പെട്ടിരുന്ന ഹോർലിക്സും ബോണ്‍വിറ്റയും ഹെല്‍ത്ത് ഡ്രിങ്ക്സ് എന്ന ലേബല്‍ ഇവയില്‍ നിന്നും എടുത്തുകളഞ്ഞു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ)യുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. പകരം ഇവ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’ എന്ന പേരിലാണ് ഇ-കോമേഴ്സ് വെബ്സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഹോര്‍ലിക്സിലും ബോണ്‍വിറ്റയിലും പഞ്ചസാര ഉയര്‍ന്ന അളവില്‍ കണ്ടെത്തിയെന്ന വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ ഇവ നിര്‍മ്മിക്കുന്ന ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ കമ്പനിയുടെ ഓഹരി വിലയില്‍ വന്‍തോതില്‍ ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 30 ചൊവ്വാഴ്ച ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികള്‍ നഷ്ടങ്ങളില്‍ നിന്നും കരകയറി. ചൊവ്വാഴ്ച ഓഹരി വില ഉയര്‍ന്ന് 2233 രൂപയില്‍ എത്തിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും നിലവാരവും നിശ്ചയിക്കുന്ന സംവിധാനമായ എഫ്എസ്എസ്എഐ ആണ് ഇനി മുതല്‍ ബോണ്‍വിറ്റ, ഹോര്‍ലിക്സ് എന്നിവയെ . പകരം വെറും ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’ എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ പാടുള്ളൂ എന്ന് തീരുമാനമെടുത്തത്. ഇതനുസരിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ഇക്കാര്യം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഹിന്ദുസ്ഥാൻ യുണിലിവര്‍ ഹോര്‍ലിക്സ്, ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളെ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’ (എഫ്എൻഡി) എന്ന് പുനർനാമകരണം ചെയ്തത്.
പാൽ, ധാന്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ ലിസ്റ്റ് ചെയ്യരുതെന്നും എഫ്എസ്എസ്എഐ ഈ മാസം ആദ്യം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ കൃത്യമായി ആരോഗ്യ പാനീയങ്ങളെ (ഹെല്‍ത്ത് ഡ്രിങ്കുകളെ) ഇന്ത്യയിലെ ഭക്ഷ്യ നിയമങ്ങള്‍ പ്രത്യേകമായി നിര്‍വ്വചിച്ചിട്ടില്ല. തെറ്റായ വാക്കുകളുടെ ഉപയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അതിനാൽ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഫ്എസ്എസ്എഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: