Categories: India

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്‌ക്ക് ഇ-പാസ് നിര്‍ബന്ധം; പ്രതിദിനം എത്തുന്നത് ഇരുപതിനായിരത്തോളം വാഹനങ്ങളെന്ന് റിപ്പോര്‍ട്ട്

ഊട്ടിയില്‍ പ്രതിദിനം ഇരുപതിനായിരത്തോളം വാഹനങ്ങള്‍ എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Published by

ചെന്നൈ: ഊട്ടി – കൊടൈക്കനാല്‍ യാത്രയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ-പാസ് ഏര്‍പ്പെടുത്താനാണ് ഉത്തരവ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണിത്.

ഊട്ടിയില്‍ പ്രതിദിനം ഇരുപതിനായിരത്തോളം വാഹനങ്ങള്‍ എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയധികം വാഹനങ്ങള്‍ ഇവിടേക്കെത്തുന്നതിനാല്‍ പാരിസ്ഥിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ പ്രദേശവാസികള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും.

Click to Read More: പുഷ്പമേള അടുത്ത മാസം; ഊട്ടിയില്‍ തിരക്കേറുന്നു

പ്രദേശത്തെ പക്ഷികളെയും മൃഗങ്ങളെയും ഇത് ബാധിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് ഇ-പാസ് സംവിധാനം നടപ്പാക്കാന്‍ നീലഗിരി, ദിണ്ടിഗല്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കിയത്. ഇ-പാസുള്ള വാഹനങ്ങളെ മാത്രമേ ഊട്ടി-കൊടൈക്കനാല്‍ യാത്രയ്‌ക്ക് അനുവദിക്കാവൂ. പ്രദേശവാസികളെ ഇ-പാസില്‍ നിന്ന് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by