പത്തനാപുരം: മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ ഗതാഗത മന്ത്രി കെ. ബി. ഗണേഷ്കുമാറിന്റെ മണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ കൂട്ട അവധി.
മദ്യപിച്ച് ജോലിക്കെത്തിയ രണ്ട് പേരെ പിടികൂടിയപ്പോഴാണ് പരിശോധന വിവരം അറിഞ്ഞ് രാവിലെ ജോലിക്കെത്തേണ്ട 13 ഓളം പേര് അകാരണമായി അവധിയെടുത്ത് മുങ്ങിയത്. ഇതോടെ ഇന്നലെ കൊല്ലം, കൊട്ടാരക്കര, തലവൂര്‍, പുന്നല, ഏനാത്ത് ഗ്രാമീണ മേഖലകളടക്കം 14 ഓളം സര്‍വീസുകളാണ് മുടങ്ങിയത്. സര്‍വീസ് മുടങ്ങിയതിനാല്‍ കൊടുംചൂടില്‍ യാത്രക്കാര്‍ വലഞ്ഞു.
മദ്യപിച്ചതായി കണ്ടെത്തിയ ഡ്രൈവര്‍മാര്‍ക്കെതിരെയും അകാരണമായി അവധിയെടുത്തവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. പത്തനംതിട്ട വിജിലന്‍സ് ഇന്‍സ്പകര്‍ ഇന്‍ ചാര്‍ജ് ജയചന്ദ്രന്‍പിള്ള, ഉദ്യോഗസ്ഥരായ പ്രകാശ് ചന്ദ്രന്, അനൂപ് എന്നിവരാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: