തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് െ്രെഡവറുമായുള്ള നടുറോഡിലെ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി പോലീസ് സ്വീകരിച്ചത് വിവാദത്തില്‍. എഫ് ഐ ആറില്‍ പരാതിക്കാരിയുടെ വിലാസം തിരുവനന്തപുരം മേയര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പരിപാടിക്കു പോകുമ്പോഴോ ഒൗദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കുമ്പോഴോ ആയിരുന്നില്ല. കേസിനാസ്പദമായ സംഭവം. സ്വകാര്യ പാര്‍ട്ടിയില്‍ പങ്കെടുത്ത് കുടുംബത്തോടൊപ്പം ആര്‍ത്തുല്ലസിച്ച് വരുമ്പോളാണ് ഡ്രൈവറെ മര്യാദ പഠിപ്പിക്കാന്‍ മേയറും ഭര്‍ത്താവ് എംഎല്‍എയും നടുറോഡില്‍ ഗുണ്ടായിസം കാണിച്ചത്.
ഡ്രൈവര്‍ക്കെതിരെ കള്ളപ്പരാതി പോലീസില്‍ നല്‍കുകയും ചെയ്തു. തികച്ചും സ്വകാര്യമായ സംഭവത്തില്‍ വ്യക്തിപരമായ പരാതി നല്കുമ്പോള് മേയര്‍ എന്ന പദവി നല്‍കുന്നത് നിയമവിരുദ്ധമാണ്.
ബസിന് കുറുകെ മേയറും സംഘവും കാര്‍ നിര്‍ത്തി ട്രിപ്പ് മുടക്കിയെന്നായിരുന്നു കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി. തുടക്കം മുതല്‍ മേയര്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ മേയറുടെ വാദം പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പാളയം സാഫല്യം കോപ്ലക്സിന് മുന്നില്‍ ട്രാഫിക് സിഗ്നലില്‍ മേയര്‍ സഞ്ചരിച്ച കാര്‍ ബസിന് കുറുകെ ഇട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചതിനൊപ്പം ലഹരി പദാര്‍ത്ഥം ഉപയോഗിച്ചെന്ന പരാതി കൂടി മേയര്‍ ഉന്നയിക്കുന്നുണ്ട്. പക്ഷെ തര്‍ക്കത്തിന് പിന്നാലെ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഇത് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രി നടന്ന തര്‍ക്കത്തില്‍ ഡ്രൈവറുടെ പരാതി പൂര്‍ണ്ണമായും തള്ളി കന്റോണ്‍മെന്റ് പൊലീസ് മേയര്‍ക്കൊപ്പമായിരുന്നു. മേയറുടെ പരാതിക്ക് കൗണ്ടര്‍ പരാതിയാണ് െ്രെഡവറുടേതെന്നാണ് പൊലീസ് വാദം. വാഹനം കുറുകെ ഇട്ടിട്ടില്ലെന്ന് വിശദീകരിച്ച പൊലീസും സിസിടിവി ദൃശ്യങ്ങള്‍ വന്നതോടെ വെട്ടിലായി. താന്‍ ആദ്യം പരാതികൊടുത്തിട്ടും പൊലീസ് കേസെടുത്തില്ലെന്നാണ് ഡ്രൈവര്‍ യദു പറയുന്നത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സിഗ്നലില്‍ വാഹനം കുറുകെയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും കേസെടുക്കാന്‍ വകുപ്പുണ്ടായിട്ടും ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.
തൃശൂര്‍-തിരുവന്തപുരം റൂട്ടില്‍ ബുക്കിങ്ങ് എടുത്ത ഓടുന്ന ബസാണ് മേയറും സംഘവും തടഞ്ഞത്. ബസില്‍ യാത്രചെയ്തവരുടെ ഫോണ്‍നമ്പര്‍ കെഎസ്ആര്‍ടിസിയുടെ കൈയില്‍ ഉണ്ട്. ഇവരെ വിളിച്ചപ്പോള്‍ മേയര്‍ക്കും എംഎല്‍എയ്ക്കും എതിരായാണ് മൊഴി കൊടുത്തത്. സംഭവം ചിത്രീകരിച്ച യാത്രക്കാരനെ ഭീഷണിപ്പെടുത്തുകയും ചിത്രങ്ങള്‍ ഡീലിറ്റ് ചെയ്യിക്കുകയും ചെയ്തു. മദ്യപിച്ചിച്ചിട്ടെന്നതുപോലെയായിരുന്നു മേയറുടേയും സംഘത്തിന്റേയും പെരുമാറ്റമെന്ന സംശയം പ്രകടിപ്പിച്ചവരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: