അഹമ്മദാബാദ്: ഭാരതവും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമായും നല്ല അന്തരീക്ഷത്തിലുമാണ് നടക്കുന്നതെന്നും ഭാരതം ഒരിക്കലും തലകുനിക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അഹമ്മദാബാദില്‍ എന്‍ഡിഎ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ഇപ്പോള്‍ ഒരു ദുര്‍ബല രാജ്യമല്ല.
സൈനിക മേഖലയിലും ശക്തമായ രാജ്യമായി ഭാരതം മാറി. അയല്‍രാജ്യങ്ങളുമായി നല്ലബന്ധം നിലനിര്‍ത്താനാണ് ഭാരതം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് ആക്രമണത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഉന്നയിച്ച ആരോപണത്തിനുള്ള മറുപടി നല്കുകയായിരുന്നു അദ്ദേഹം.
ചര്‍ച്ചകളുടെ ഫലത്തിനായി നമ്മള്‍ കാത്തിരിക്കണം. ഭാരതം ഒരിടത്തും തലകുനിച്ചിട്ടില്ല, ഇനി ഒരിക്കലും തലകുനിക്കുകയുമില്ല എന്ന് ഉറപ്പ് നല്കുന്നു. 2014ല്‍ 600 കോടി രൂപയുടെ പ്രതിരോധ വസ്തുക്കളാണ് ഭാരതം കയറ്റുമതി ചെയ്തത്. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 21,000 കോടി രൂപയുടെ പ്രതിരോധ വസ്തുക്കള്‍ കയറ്റുമതി ചെയ്തു. ഇത് ഇനിയും വര്‍ധിക്കുമെന്ന് നിസംശയം പറയാം.
മിസൈലുകള്‍, ബോംബുകള്‍, ടാങ്കുകള്‍, പ്രതിരോധ വസ്തുക്കള്‍, മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ രാജ്യത്തിനകത്ത് ഭാരതീയര്‍ തന്നെ നിര്‍മിക്കുന്നതാണെന്ന് ഉറപ്പാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ന് ഒരുലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പ്രതിരോധ ഉത്പാദനം നമ്മള്‍ നേടിയെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ദീര്‍ഘവീക്ഷണമുള്ള വ്യക്തിയുടെ നേതൃത്വത്തില്‍ ഭാരതം ആര്‍ക്കും തടയാനാ
കാത്ത രീതിയില്‍ മുന്നോട്ട് പോകുമെന്നും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: