ലഖ്നൗ: സ്മൃതി ഇറാനി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. റോഡ് ഷോയുമായി എത്തിയാണ് സ്മൃതി ഇറാനി പത്രിക നല്‍കിയത്. ഒപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും ഉണ്ടായിരുന്നു.
ഉത്തര്‍പ്രദേശ് മന്ത്രി മയാങ്കാശ്വര് ശരണ്‍ സിങ്ങും ഭര്‍ത്താവ് സുബിന് ഇറാനിയും റോഡ് ഷോയില്‍ പങ്കെടുത്തു. ബിജെപിയുടെ ഗൗരീഗഞ്ചിലെ ഓഫീസില്‍ നിന്നും ആരംഭിച്ച റോഡ് ഷോ കളക്ടറേറ്റിന് 200 മീറ്റര്‍ മുന്പില് വെച്ച് അവസാനിപ്പിച്ചു.
ഗാന്ധികുടുംബത്തിന്റെ കോട്ട എന്നറിയപ്പെടുന്ന അമേഠിയില്‍ 2019ല്‍ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ഗാന്ധിയെ സ്മൃതി ഇറാനി തോല്പിച്ചത്. അതോടെ രാഹുല്‍ ഗാന്ധി വീണ്ടും അമേഠിയില്‍ മത്സരിക്കാന്‍ ഭയപ്പെടുകയാണ്. ഇനിയും ഒരു തോല്‍വി എന്നത് വലിയ നാണക്കേടാവും. അത് ഒരിയ്ക്കലും തേച്ചാലും മായ്ച്ചാലും പോകാത്ത അപമാനമായി നിലനില്ക്കും. അതേ സമയം ഗാന്ധി കുടുംബത്തില്‍ നിന്നു തന്നെ ആരെങ്കിലും മത്സരത്തിന് നിന്നില്ലെങ്കില്‍ പേടിച്ചോടുകയാണെന്ന് വരും. അതിനാല്‍ തെരഞ്ഞെടുപ്പില്‍ തോറ്റാലും പ്രശ്നമില്ല, പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുക എന്ന ഒരു തീരുമാനം ഉയര്‍ന്നുവരുന്നുണ്ട്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ കേരളത്തിലെ വയനാട്ടില്‍ നിന്നു മാത്രമാണ് മസ്തരിക്കുന്നത്.
സ്മതി ഇറാനി ഒരു മാസമായി അമേഠിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. അതേ സമയം കോണ്‍ഗ്രസാകട്ടെ ഇതുവരെയും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല എന്നത് വലിയ അപമാനം തന്നെയാണ്. മാത്രമല്ല, അമേഠിയില്‍ സ്വന്തം വീട് പണിത് സ്മൃതി ഇറാനി താമസവും ആരംഭിച്ചു. അമേഠിക്കാരെ സേവിച്ച് അവിടം സ്ഥിരം മണ്ഡലമാക്കി മാറ്റുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: