ദുബായ്: അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലായി ഇതു മാറുമെന്നാണ് ഗള്‍ഫ് എമിറേറ്റ് ഭരണാധികാരി അറിയിച്ചു.
ഏകദേശം 35 ബില്യണ്‍ ഡോളറാണ് ചെലവ്. അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പുതിയ പാസഞ്ചര്‍ ടെര്‍മിനലിനുള്ള ഡിസൈനുകള്‍ക്ക് അംഗീകാരം നല്‍കിയതായി യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയര്‍ ഹബ്ബുകളിലൊന്നായ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലിപ്പം ഇതിനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായാല്‍ പ്രതിവര്‍ഷം 260 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ തക്ക ശേഷിയുണ്ടാകും. പത്തു വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തന്നെ പ്രതിവര്‍ഷം നൂറ്റമ്പത് ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: